Ex Japan prime minister shot
ടോക്കിയോ: വെടിയേറ്റ് അത്യാസന്ന നിലയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) അന്തരിച്ചു. രാവിലെ പതിനൊന്നരയോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരാ ഗ്രാമത്തില്‍ വച്ച് ആബെയ്ക്ക് വെടിയേറ്റത്. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്നു ആബെ. 2020 ലാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റു. പാര്‍ലമെന്റ് ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെ പിന്നില്‍ നിന്നും വെടിയേല്‍ക്കുകയായിരുന്നു.
ആംബെയുടെ നില ആതീവ ഗുരുതരമാമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വെടിയേറ്റയുടന്‍ അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.
Keywords: Ex Japan prime minister, Hospital, Copter, Shot
COMMENTS