Central election commission asks documents to Shivsena
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. ശിവസേനയിലെ താക്കറെ വിഭാഗത്തിനോടും ഷിന്‍ഡെ വിഭാഗത്തിനോടും ഭൂരിപക്ഷം തെളിയിക്കാന്‍ രേഖകള്‍ ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഔദ്യോഗിക ചിഹ്നം ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയ സാഹചര്യത്തിലാണ് നടപടി. ആഗസ്റ്റ് എട്ടിനകം രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.
പാര്‍ട്ടി ഭാരവാഹികളുടെ ഉള്‍പ്പടെയുള്ളവരുടെ ഒപ്പുകള്‍ ശേഖരിച്ച് ഇരുവിഭാഗവും കമ്മീഷന് സമര്‍പ്പിക്കണം. നിലവില്‍ വിമതവിഭാഗമായ ഷിന്‍ഡെ വിഭാഗത്തിനാണ് ലോക്‌സഭയിലും നിയമസഭയിലും ഭൂരിപക്ഷമുള്ളത്.
Keywords: Shivsena, Central election commission, Documents
COMMENTS