Hardik Pandya's Gujarat Titans beat Rajasthan Royals by seven wickets to advance to the IPL final
കൊല്‍ക്കത്ത : ഏഴു വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഐ പി എല്‍ ഫൈനലില്‍ കടന്നു. കളി തീരാന്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്റെ ജയം.
അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ 16 റണ്‍സാണ് വേണ്ടിയിരുന്നത്. വിക്കറ്റൊന്നും നേടിയില്ലെങ്കിലും നന്നായി പന്തെറിഞ്ഞിരുന്ന പ്രസിദ്ധ് കൃഷ്ണയക്കായിരുന്നു അവസാന ഓവര്‍ എറിയാന്‍ നിയോഗം. ആദ്യ പന്ത് തന്നെ മില്ലര്‍ നിലംതൊടാതെ വേലിക്കു പുറത്തേയ്ക്കു പറത്തി. അടുത്ത പന്തും സിക്‌സര്‍. അതിനടുത്ത പന്ത് ഫോര്‍. അതോടെ രാജസ്ഥാന്റെ കഥ കഴിഞ്ഞു.
ശുഭ്മാന്‍ ഗില്ലും മാത്യു വെയ്ഡും ഒത്തു ചേര്‍ന്നതോടെ ഗുജറാത്തിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. 21 പന്തില്‍ 35 റണ്‍സെടുത്ത ഗില്ലിനെ ദേവ്ദത്ത് പടിക്കല്‍ റണ്ണൗട്ടാക്കി.
പിന്നാലെ മാത്യു വെയ്ഡിനെ മക് കോയുടെ പന്തില്‍ മാത്യു വെയ്ഡ് പിടികൂടി പുറത്താക്കി. മാത്യു വെയ്ഡ് 30 പന്തില്‍ 35 റണ്‍സ് നേടി.
തുടര്‍ന്നെത്തിയ ക്യാപ്ടന്‍ ഹര്‍ദിക് പാണ്ഡ്യ അനായാസം കളി തിരിച്ചുപിടിച്ചു. ഡേവിഡ് മില്ലര്‍ ക്യാപ്ടനു കൂട്ടായി നിന്നു. ആദ്യം പതിഞ്ഞ താളത്തില്‍ നിന്ന മില്ലര്‍ പിന്നീട് കത്തിക്കയറുകയായിരുന്നു. അപ്പോള്‍ പാണ്ഡ്യ പിന്തുണക്കാരന്റെ റോളിലേക്കു മാറി.
തോറ്റെങ്കിലും രാജസ്ഥാന്റെ ഫൈനല്‍ പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറിലെ എലിമിനേറ്ററില്‍ ജയിച്ചു വരുന്ന ടീമിനെ കീഴടക്കിയാല്‍ രാജസ്ഥാന് ഇനിയും ഫൈനലിലേക്കു സാദ്ധ്യതയുണ്ട്. ഞായറാഴ്ചയാണ് ഫൈനല്‍.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സ് എടുത്തത്.
കളിയുടെ ഏതാണ്ട് അവസാനം വരെ നങ്കൂരമിട്ടു നിന്ന് 89 റണ്‍സെടുത്ത ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (47), ദേവ്ദത്ത് പടിക്കല്‍ (28) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
രാജസ്ഥാന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നു റണ്‍സ് മാത്രമെടുത്തു നിന്ന യശസ്വി ജയ്‌സ്വാളിനെ രണ്ടാം ഓവറില്‍ യാഷ് ദയാലിന്റെ പന്തില്‍ വൃദ്ധിമാന്‍ സാഹ പിടികൂടി.
തുടര്‍ന്നു മൂന്നാം നമ്പറിലെത്തിയ സഞ്ജു ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി. മറുവശത്ത് ടൈമിങ് കിട്ടാതെ ബട്ലര്‍ വിഷമിക്കുമ്പോള്‍ സഞ്ജു മിന്നല്‍ വേഗത്തിലായിരുന്നു.
ബട്ലറുമൊത്ത് രണ്ടാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജു ഉയര്‍ത്തിയത്. 26 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്നു സിക്‌സറും സഹിതം 47 റണ്‍സെടുത്തു നില്‍ക്കവേ, ഞ്ജുവിനെ രവിശ്രീനിവാസന്‍ സായ് കിഷോര്‍ അല്‍സാരി ജോസഫിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
സഞ്ജു പുറത്തായതോടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. നാലാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കല്‍ സാവധാനത്തില്‍ ഫോമിലേക്കുയര്‍ന്ന് 20 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറും സഹിതം 28 റണ്‍സെടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയി പടിക്കല്‍ മടങ്ങി.
ദേവ്ദത്ത് പുറത്തായതിനു പിന്നാലെ ബട്ലര്‍ ആക്രമണം ആരംഭിച്ചു. 42 പന്തില്‍ ഫിഫ്റ്റി തികച്ചു. ഷിംറോണ്‍ ഹെയ്റ്റ്‌മെയര്‍ (4) നിരാശപ്പെടുത്തി. ഷമിയുടെ പന്തില്‍ രാഹുല്‍ തെവാത്തിയക്ക് ക്യാച്ച് നല്കി പുറത്താവുകയായിരുന്നു.
56 പന്തില്‍ 12 ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 89 റണ്‍സെടുത്ത ബട്ലര്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു. പക്ഷേ, അത് നോബോള്‍ ആയിരുന്നു. അടുത്ത പന്ത് വൈഡുമായി. ആ പന്തില്‍ റിയാന്‍ പരഗും (4) റണ്ണൗട്ടായി. ആര്‍ അശ്വിന്‍ (2) നോട്ടൗട്ടായി നിന്നു.
Summary: Hardik Pandya's Gujarat Titans beat Rajasthan Royals by seven wickets to advance to the IPL final.
COMMENTS