Amit Shah's kerala visit postponed
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു. ചില ഔദ്യോഗിക കാരണങ്ങളാലാണ് സന്ദര്‍ശനം നീട്ടിയതെന്നാണ് വിശദീകരണം. ഈ മാസം 29 നാണ് അമിത് ഷാ കേരളത്തിലെത്തുമെന്ന് അറിയിച്ചിരുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി വൈകാതെ അറിയിക്കുമെന്ന് കെ.സുരേന്ദ്രന് വ്യക്തമാക്കി. പാര്‍ട്ടി പൊതുസമ്മേളനത്തിലും പട്ടികജാതി സംഗമത്തിലും പങ്കെടുക്കുന്നതിനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
Keywords: Amit Shah, Kerala, Visit, Postponed
COMMENTS