Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഒന്നര മാസം കൂടിയാണ് കോടതി സമയം അനുവദിച്ചത്.
മേയ് 30 ന് മുന്‍പ് അന്വേഷണം തീര്‍ക്കണമെന്നും ഇനിയും കൂടുതല്‍ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടൊപ്പം അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും മാധ്യമ വിചാരണ തടയണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നില്ലെന്ന് ഡി.ജി.പി ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തി. കേസിലെ പ്രതി സുരാജിന്റെ ഹര്‍ജിയിലാണ് നടപടി.
അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അതിനാല്‍ തുടരന്വേഷണത്തിന് മൂന്നു മാസത്തെ സമയം അനുവദിക്കണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
Keywords: High court, Re investigation, DGP, May 30
COMMENTS