Operation Ganga
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ ഗംഗ പൂര്‍ത്തിയായതായി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. യുക്രെയിനിലെ സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം പോളണ്ടില്‍ നിന്ന് ഡല്‍ഹിയിലെത്തി. വ്യോമസേനയുടേതുള്‍പ്പടെ മൂന്നു വിമാനങ്ങളിലായാണ് വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിച്ചത്.
ബുധനാഴ്ച 12 ബസുകളിലായി 694 പേരെ പോളണ്ടിലെത്തിക്കുകയായിരുന്നു. ഇതില്‍ ഇരുന്നൂറോളം മലയാളികള്‍ ഉണ്ട്. ഇന്ത്യാക്കാര്‍ക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, തുനീസിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Operation Ganga, Central government, India
COMMENTS