സ്വന്തം ലേഖകന്‍ കണ്ണൂര്‍: അമേരിക്കയിലെ ചികിത്സയും തുടര്‍ന്ന് യു എ ഇയിലെ പര്യടനവുമെല്ലാം കഴിഞ്ഞു കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു ...
സ്വന്തം ലേഖകന്‍
കണ്ണൂര്‍: അമേരിക്കയിലെ ചികിത്സയും തുടര്‍ന്ന് യു എ ഇയിലെ പര്യടനവുമെല്ലാം കഴിഞ്ഞു കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിശഷേധിച്ചു.
വിമാനത്താവളത്തില്‍ നിന്നു വീട്ടിലേക്കു മുഖ്യമന്ത്രി പോകവേയാണ് കരിങ്കൊടി കാണിച്ചത്.
തിരുവനന്തപുരത്തു നിന്നാണ് വിമാനത്തില്‍ കണ്ണൂരിലെത്തിയത്. അവിടെനിന്നു പിണറായിയിലേക്കു പുറപ്പെട്ടതിനു പിന്നാലെ വിമാത്താവളത്തിനു പുറത്ത് റോഡില്‍ കാത്തിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞെത്തുകയായിരുന്നു.
സ്വര്‍ണ്ണം കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍, ബിജെപി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം, അമല്‍ വള്ളങ്ങാട് എന്നിവരാണ് കരിങ്കൊടി പ്രതിഷേധത്തിനു നേതൃത്വം കൊടുത്തത്.
സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ പിണറായി വിജയന് ഇന്നു വൈകുന്നേരം തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കും.
വിദേശത്തു നിന്നു പിണറായി എത്തിയത് സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറും സ്വപ്ന സുരേഷും പരസ്പരം പോരടിച്ചുകൊണ്ടു തുറന്നുവിട്ട ആരോപണങ്ങള്‍ക്കു നടുവിലാണ്. തന്റെ ആത്മകഥാപരമായ പുസ്തകത്തിലൂടെയാണ് സ്വപ്നയെ ഇകഴ്ത്തിക്കാട്ടാന്‍ ശിവശങ്കര്‍ ശ്രമിച്ചത്. എന്നാല്‍, ഇതിനു മറുപടിയായി പറഞ്ഞ കാര്യങ്ങള്‍ സ്വര്‍ണം കള്ളക്കടത്തിലെ ഇതുവരെ പുറത്തു വരാത്ത കാര്യങ്ങള്‍ പുറത്തെത്തിച്ചിരിക്കുകയാണ്. ഇതു ചെന്നു കൊള്ളുന്നത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കാണ്.
സര്‍വീസിലിരിക്കെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പുസ്തകമെഴുതിയതില്‍ ശിവശങ്കറിനെതിരെ നടപടിക്കും സാദ്ധ്യതയുണ്ട്. ശിവശങ്കറിനെ തിരിച്ചെടുക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു പുസ്തകത്തിലൂടെ സര്‍ക്കാരിനെ തന്നെ വെട്ടിലാക്കിയ ശിവശങ്കറിനോട് ഭരണ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്.
നിയമസഭാ സമ്മേളനം ഉടന്‍ ചേരണമെന്നിരിക്കെ ലോകായുക്തയുടെ ചിറകരിയുന്ന ഓര്‍ഡിനന്‍സ് വിവാദം തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കെ റെയില്‍ വിരുദ്ധ സമരം സര്‍ക്കാരിനു മറ്റൊരു തിരിച്ചടിയാണ്. ഇതിനെല്ലാം മീതെയാണ് ഇപ്പോള്‍ സ്വപ്ന വിവാദവും.
Summary: Yuva Morcha activists waved black flags at Chief Minister Pinarayi Vijayan, who arrived in Kannur after his treatment in the US and then a tour of the UAE.
COMMENTS