30 മണിക്കൂര്‍ പിന്നിട്ടും ബാബു മലയിടുക്കില്‍ തന്നെ, രക്ഷാദൗത്യത്തിന് സൈന്യം, പ്രാര്‍ത്ഥനയോടെ കേരളം

പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ആര്‍. ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാത്രിയും തുടരുന്നു.  ബംഗളൂരുവില്‍ നിന്ന് മല...


പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ആര്‍. ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാത്രിയും തുടരുന്നു. 

ബംഗളൂരുവില്‍ നിന്ന് മലമ്പുഴയിലെത്തിയ സൈനിക സംഘം രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി മലയിടുക്കില്‍ വീണിട്ട് 30 മണിക്കൂറിലധികമാവുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അവശനുമാണ്. ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുന്നതിനാണ് ആദ്യ പരിഗണന. 

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കരസേന രക്ഷാ പ്രവര്‍ത്തനത്തിനെത്തിയിരിക്കുന്നത്. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേക സംഘം ബംഗളൂരില്‍നിന്ന് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ലഫ്. ജനറല്‍ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. 

ബംഗളൂരു യെലഹങ്ക വ്യോമ താവളത്തില്‍ എയര്‍ ഫോഴ്സിന്റെ എഎന്‍ 32 വിമാനം രാത്രി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കോയമ്പത്തൂര്‍ സുളൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. അവിടെനിന്നു സംഘം മലമ്പുഴയ്ക്ക് റോഡുമാര്‍ഗം എത്തുകയാണ്.

ഇതിനു പുറമേ കരസേനയുടെ പര്‍വതാരോഹക സംഘത്തില്‍ പെട്ട ഏഴു പേരും രക്ഷാപ്രവര്‍ത്തനത്തിനു തിരിച്ചിട്ടുണ്ട്. ഇവര്‍ ഊട്ടിയിലെ വെല്ലിംഗ്ടണ്‍ താവളത്തില്‍ നിന്നു റോഡു മാര്‍ഗമാണ് എത്തുന്നത്. എവറസ്റ്റ് കീഴടക്കിയവര്‍ ഉള്‍പ്പെടുന്ന ഈ സംഘത്തിലുള്ളവര്‍ കാര്‍ഗില്‍ ഓപറേഷന്‍, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയിലും പങ്കെടുത്തവരാണ്. 

രാത്രി തന്നെ രക്ഷിക്കാനായില്ലെങ്കില്‍ നാളെ വ്യോമസേനയും ദൗത്യത്തില്‍ പങ്കുചേരും. ഭക്ഷണവും വെള്ളവും കിട്ടാതെ അവശനാണെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ബാബുവിന് ഇല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബാബു കുടുങ്ങിയിട്ടുള്ള പ്രദേശം വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള മേഖലയാണ്. ഇന്നലെ രാത്രിയില്‍ പന്തം കത്തിച്ചുവച്ചും മറ്റുമാണ് രക്ഷയ്‌ക്കെത്തിയവര്‍ ബാബുവിനെ വന്യമൃഗങ്ങളില്‍ നിന്നു കാത്തത്.

കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഇന്ന് ഉച്ചയ്ക്കു നടത്തിയ രക്ഷാദൗത്യം ശക്തമായ കാറ്റിനെ തുടര്‍ന്ന്  പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ചിട്ടും ബാബുവിനെ രക്ഷിക്കാനായില്ല.

വെള്ളവും ഭക്ഷണവും ഡ്രോണ്‍ വഴി എത്തിക്കാനുള്ള ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞദിവസമാണ് ബാബു മലകയറി തിരിച്ചുവരുന്നതിനിടെ കാല്‍ വഴുതി മലയിടുക്കില്‍ വീണത്. 

ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം തിങ്കളാഴ്ച രാവിലെയാണ് മലയിലേക്ക് ട്രക്കിംഗിനു പോയത്.

മറ്റു രണ്ടു പേര്‍ പാതിവഴിയില്‍ മടങ്ങിയെങ്കിലും ബാബു  മല കയറുകയറി. 

ബാബുവിനെ കാണാതായതിനെ തുടര്‍ന്ന്  അന്വേഷിച്ചപ്പോഴാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കൈയിലുള്ള മൊബൈല്‍ ഫോണ്‍ വഴി ബാബു തന്നെയാണ് താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലവും മറ്റും കൂട്ടുകാര്‍ക്ക് പകര്‍ത്തി അയച്ചുകൊടുത്തത്.

Summary: Efforts to rescue the youth trapped on Cherad hill in Malampuzha will continue over night. The rescue operation will be coordinated by the troops who reached Malampuzha from Bengaluru. The day before yesterday, R. Babu from Malampuzha Cherat slipped and fell into a ravine. More than a day after the accident, the first priority is to provide food and water to the young man. 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: 30 മണിക്കൂര്‍ പിന്നിട്ടും ബാബു മലയിടുക്കില്‍ തന്നെ, രക്ഷാദൗത്യത്തിന് സൈന്യം, പ്രാര്‍ത്ഥനയോടെ കേരളം
30 മണിക്കൂര്‍ പിന്നിട്ടും ബാബു മലയിടുക്കില്‍ തന്നെ, രക്ഷാദൗത്യത്തിന് സൈന്യം, പ്രാര്‍ത്ഥനയോടെ കേരളം
https://blogger.googleusercontent.com/img/a/AVvXsEjQ6j1mWjIiYvAQU9ny8g87ahEXBChMDPdhusr1Y-9FZNN3fobkeN8iN0nmbG7UgZUfshBRQX-FjOztZD2jQ8jANpAd2Ya1UKC_nfhqEpbn1_MvJfeGHLtcQUbb-EIVMC1T93DjPPFgkGZW8HR2ogs4loiSchLjgkFoo6_gQBki78I3FC4nP6C7jG5uFQ=s320
https://blogger.googleusercontent.com/img/a/AVvXsEjQ6j1mWjIiYvAQU9ny8g87ahEXBChMDPdhusr1Y-9FZNN3fobkeN8iN0nmbG7UgZUfshBRQX-FjOztZD2jQ8jANpAd2Ya1UKC_nfhqEpbn1_MvJfeGHLtcQUbb-EIVMC1T93DjPPFgkGZW8HR2ogs4loiSchLjgkFoo6_gQBki78I3FC4nP6C7jG5uFQ=s72-c
www.vyganews.com
https://www.vyganews.com/2022/02/efforts-to-rescue-youth-trapped-on.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/efforts-to-rescue-youth-trapped-on.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy