Omikron social outbreak in Delhi, disease for those without travel background
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ സമൂഹവ്യാപനം ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നതായാണ് കണ്ടെത്തിയിക്കുന്നത്. ഇതാണ് ആശങ്കയുണ്ടാക്കുന്നത്.
ഇപ്പോള്‍ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ 46 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ ബാധയാണ് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടന്ന സാഹചര്യത്തില്‍ ജനം ജാഗ്രത പാലിക്കണമെന്ന് സത്യേന്ദര്‍ ജെയിന് അഭ്യര്‍ത്ഥിച്ചു.
Summary: Omikron social outbreak in Delhi, disease for those without travel background
COMMENTS