ജോഹന്നാസ്ബര്‍ഗ്: മറ്റുള്ള രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ശക്തമായി അപലപിച്ച് ദക്ഷിണാഫ...
ജോഹന്നാസ്ബര്‍ഗ്: മറ്റുള്ള രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ശക്തമായി അപലപിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ. ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
തങ്ങളുടെ രാജ്യത്തെ ഒറ്റപ്പെടുത്തുന്ന ലോക രാജ്യങ്ങളുടെ തീരുമാനം വേദനാജനകമാണെന്നും ഈ തീരുമാനം നിരാശാജനകമാണെന്നും യാത്രാ വിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും റമഫോസ വ്യക്തമാക്കി. 18 രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Keywords: South African president Cyril Ramaphosa, Travel ban
COMMENTS