Kangana Ranaut react to withdrawal of farm law
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നാണക്കേടായെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കങ്കണ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
പത്മശ്രീ ലഭിച്ചതിനെ തുടര്‍ന്ന് സ്വാതന്ത്രസമരസേനാനികളെ വരെ അപമാനിച്ച് ബി.ജെ.പിയെ പുകഴ്ത്തിയ കങ്കണയുടെ നടപടി ഏറെ വിവാദമായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവില്‍ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറുമെന്നും ഇങ്ങനെ കര്‍ഷക നിയമം പിന്‍വലിക്കണം എന്നാഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനമെന്നുമായിരുന്നു കങ്കണ കുറിച്ചത്.
Keywords: Actress Kangana Ranaut, Withdrawal, Farm law
COMMENTS