Heavy rain kerala
തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലും മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം നിലനില്ക്കുന്നതുമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം.
നവംബര്‍ 22 മുതല്‍ 25 വരെ ശക്തമായ കാറ്റിനും 25, 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പല ജില്ലകളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്തയുള്ളതിനാല് ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Keywords: Heavy rain, nov. 22, 5 days
COMMENTS