Supreme court about pegasus
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിച്ച് സുപ്രീംകോടതി. മുന്‍ സുപ്രീംകോടതി ജസ്റ്റീസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും.
ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ദേശസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ പൊതുചര്‍ച്ചയോ കോടതി ഇടപെടലോ വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ മറുപടി.
എന്നാല്‍ ദേശസുരക്ഷപറഞ്ഞ് സര്‍ക്കാരിന് എല്ലാ ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതാണെന്നും കോടതി വിലയിരുത്തി. ഇതേതുടര്‍ന്ന് കോടതി വിദഗ്ദ്ധസമിതിയെ നിയോഗിക്കുകയായിരുന്നു.
Keywords: Supreme court, Pegasus, Central government
COMMENTS