Action taken against the security personnel who opened the gate to bring actor Mohanlal's car to the front of the walkway when he reached Guruvayur
ഗുരുവായൂര്‍: നടന് മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പ്രവേശിക്കാന്‍ അനുമതി നല്കിയ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
അടുത്തിടെ വാങ്ങിയ ഇന്നോവയിലാണ് ലാല്‍ ക്ഷേത്രത്തിലെത്തിയത്. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ലാലും ഭാര്യ സുചിത്രയും എത്തിയത്.
ലാലിന്റെ കാറില്‍ മൂന്നു ദേവസ്വം അംഗങ്ങളുമുണ്ടായിരുന്നു. ഇവര്‍ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് ക്ഷേത്ര നടയിലേക്കുള്ള ഗേറ്റ് തുറന്നുകൊടുത്തതെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ വിശദീകരണം.
വീഴ്ച വരുത്തിയ മൂന്നു ജീവനക്കാരെ ജോലിയില്‍ നിന്നു മാറ്റിനിറുത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദ്ദേശം കൊടുത്തു.
വിവാദത്തെക്കുറിച്ചു മോഹന്‍ ലാല്‍ പ്രതികരിച്ചിട്ടില്ല.
Summary: Action taken against the security personnel who opened the gate to bring actor Mohanlal's car to the front of the walkway when he reached the Guruvayur temple.
COMMENTS