Kitex group team in Telangana today
കൊച്ചി: കേരളത്തില്‍ തുടങ്ങേണ്ടിയിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കിറ്റെക്‌സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്. കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് തെലുങ്കാന സര്‍ക്കാര്‍ അയച്ച ജെറ്റ് വിമാനത്തില്‍ ഇന്നു രാവിലെ 10.30 ന് യാത്രതിരിച്ചത്. തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് യാത്ര.
കിറ്റെക്‌സിനെ കേരളത്തില്‍ നിന്നും ആട്ടിയോടിക്കുകയാണെന്നും കേരളത്തില്‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുതെന്നും എം.ഡി സാബു എം ജേക്കബ് വ്യക്തമാക്കി. പദ്ധതിയില്‍ നിന്നും പിന്മാറുന്നു എന്നറിയിച്ചിട്ടും കേരള സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും തനിക്ക് ഏതു രാജ്യത്ത് പോയാലും വ്യവസായം നടത്താനാകുമെന്നും എം.ഡി വ്യക്തമാക്കി.
Keywords: Kitex group, Telangana,, Sabu Jacob, 3500 crore
COMMENTS