Health minister about covid death rate issue
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ കണക്ക് മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് പുതിയ മന്ത്രിസഭ വന്നതിനു ശേഷം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നും ചികിത്സിച്ച ഡോക്ടറോ മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ മരണനിരക്ക് കുറച്ചുകാണിക്കുന്നു എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിഷയത്തില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് മരണ കണക്ക് സര്‍ക്കാരിന്റെ കണക്കിനെക്കാള്‍ ഉയര്‍ന്നതാണെന്നും അത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
COMMENTS