Former minister K.Sankaranarayana pillai passed away
നെടുമങ്ങാട്: മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
തിങ്കളാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് നാലു മണിക്ക് നടക്കും.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. 1987 - 91 കാലത്ത് നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള.
Keywords: Former minister, K.Sankaranarayana pillai, Passed away
COMMENTS