ദുബായ് : ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് , അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍ എയര്‍ മാസ്റ്റര്‍ ഗ്രൂപ്പ് എന്നിവ സംയുക്തമായി ഇഫ്ത്താര്‍ സ...
ദുബായ് : ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് , അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍ എയര്‍ മാസ്റ്റര്‍ ഗ്രൂപ്പ് എന്നിവ സംയുക്തമായി ഇഫ്ത്താര്‍ സംഗമം നടത്തി.
അജ്മാന്‍ എയര്‍ മാസ്റ്റര്‍ കമ്പനിയില്‍ നടന്ന സംഗമത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. അമന്‍ പുരി വിശിഷ്ടാതിഥിയായി എത്തി.
യുഎഇയുടെ സമ്പത്ത് വ്യവസ്ഥയില്‍ വലിയൊരു പങ്ക് തന്നെയാണ് എയര്‍ മാസ്റ്റര്‍ ഗ്രൂപ്പ് വഹിക്കുന്നതെന്ന് ഡോ. അമന്‍ പുരി പറഞ്ഞു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനം ഇനി മുതല്‍ എല്ലാ ദിവസവും ലഭ്യമായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എല്ലാവര്‍ക്കും റമളാന്‍ ആശംസകള്‍ നേരുകയും ചെയ്തു.
ഇഫ്ത്താര്‍ സംഗമത്തില്‍ ദുബായ് കോണ്‍സുലേറ്റ് പ്രധിനിതികളായ റ്റാടു മാമു (കോണ്‍സുല്‍ ലേബര്‍ അഫയര്‍), ജിതേന്ദര്‍ സിംഗ്, അനീഷ് ചൗധരി, എയര്‍ മാസ്റ്റര്‍ കമ്പനി ചെയര്‍മാന്‍ മുനവ്വര്‍ ഖാന്‍, ഡയറക്ടര്‍ മാരായ ഫിറോസ് അബ്ദുല്ല, ജവഹര്‍ ഖാന്‍, സമീറ ഖാന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളായ അഫ്താബ് ഇബ്രാഹിം (ചെയര്‍മാന്‍),
അബ്ദുല്‍ സലാഹ് (സെക്രട്ടറി), രൂപ് സിംഗ് സിന്ധു (സെക്രട്ടറി ), ജയാ ദേവി (ജോയിന്റ് സെക്രട്ടറി), ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ ഉള്‍പ്പടെ പങ്കെടുത്തു.
COMMENTS