തിരുവനന്തപുരം: മ തെക്ക്-കിഴക്കൻ അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായി മാറി. ഇന്ന് രാത്രിയോടെ കാറ്റ് 130 കിലോമീറ്റർ വേഗ...
തിരുവനന്തപുരം: മ തെക്ക്-കിഴക്കൻ അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായി മാറി. ഇന്ന് രാത്രിയോടെ കാറ്റ് 130 കിലോമീറ്റർ വേഗം ആർജ്ജിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
ന്യൂനമർദ്ദം ഫലമായി കേരളതീരത്ത് രൂക്ഷമായ കടലാക്രമണവും തുടരുകയാണ്. സംസ്ഥാനമെമ്പാടും ശക്തമായ കാറ്റും മഴയും തുടരുന്നു.
ലക്ഷദ്വീപ്, കേരള തീരങ്ങളിൽ കപ്പൽ ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു.
ചുഴലിക്കാറ്റ് വടക്ക്, വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് പതിനെട്ടാം തീയതിയോടുകൂടി ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെനിന്ന് രാജസ്ഥാനിലേക്ക് തിരിയാനും സാധ്യതയുണ്ട്.
കേരളത്തിൽ വരും ദിവസങ്ങളിലും കനത്ത മഴയാണ് പ്രവചിക്കുന്നത്. ചുഴലിക്കാറ്റിൻ്റെ സഞ്ചാര പഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ്ദ ഫല മായി കേരളതീരത്ത് ശക്തമായ മഴയും കാറ്റും തുടരും.
കോട്ടയം, ആലപ്പുഴ ,എറണാകുളം ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർന്നിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂരിലെ തലായിൽ മീൻ പിടിക്കാൻ പോയ മൂന്നുപേരെ കാണാതായി. എറണാകുളം ജില്ലയിൽ രണ്ടു പേർ മഴക്കെടുതിയിൽ മരിച്ചു . സംസ്ഥാനത്തെമ്പാടും ഇതുവരെ നൂറോളം വീടുകൾ മഴയിൽ തകർന്നിട്ടുണ്ട് .
Keywords: Kerala, Rain, Flood, Taukte Cyclone
COMMENTS