ഹൈദരാബാദ്: ഛായാഗ്രഹകന്‍ വി.ജയറാം (70) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ...
ഹൈദരാബാദ്: ഛായാഗ്രഹകന്‍ വി.ജയറാം (70) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിരവധി സിനിമകളില്‍ ഛായാഗ്രാഹകാനായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് വി.ജയറാം.
ദേവാസുരം, 1921, മൃഗയ, ആവനാഴി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങള്‍. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എന്‍ടിആര്‍, നാഗേശ്വര റാവു, കൃഷ്ണ, ചിരഞ്ജീവി, മോഹന്‍ബാബു, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി നിരവധി മുന്‍നിര നായകന്മാരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Cinematographer, V.Jayaram, Passed away, Telugu, Malayalam, Tamil
COMMENTS