വാഷിംഗ് ടണില്‍ നിന്ന് എം രാഖി അമേരിക്കയുടെ 46ാമത് പ്രസിഡന്റ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ തന്നെയെന്ന് ഉറപ്പായി. 290 ഇലക്ട്രല്‍ വോട്ട് ഉറപ്പ...
വാഷിംഗ് ടണില്‍ നിന്ന് എം രാഖി
അമേരിക്കയുടെ 46ാമത് പ്രസിഡന്റ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ തന്നെയെന്ന് ഉറപ്പായി. 290 ഇലക്ട്രല്‍ വോട്ട് ഉറപ്പാക്കിയാണ് ബൈഡന്‍ ട്രംപിനെ മലര്‍ത്തിയടിച്ചത്. ബൈഡെന്റെ വൈസ് പ്രസിഡന്റ് തമിഴ് നാട്ടില്‍ വേരുകളുള്ള കമലാ ദേവി ഹാരിസായിരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത യുഎസ് വൈസ് പ്രസിഡന്റ് പദത്തിലെത്തുന്നത്.
കമലാ ഹാരിസിന്റെ അമ്മ തമിഴ് നാട്ടില്‍ നിന്നുള്ള ബയോളജിസ്റ്റായ ശ്യമാളാ ഗോപാലനാണ്. അച്ഛന്‍ ബ്രിട്ടീഷ് ജമൈക്കയില്‍ നിന്ന് അമേരിക്കയിലെത്തിയ സാമ്പത്തിക വിദഗ്ദ്ധനായ ഡൊണാള്‍ഡ് ജെ ഹാരിസാണ്. അഭിഭാഷകനായ ഡഗ്‌ളസ്് എംഹോഫാണ് കമലയുടെ ഭര്‍ത്താവ്.
അധികാരത്തിലിരിക്കെ തോല്‍ക്കുന്ന പതിനൊന്നാമത്തെ പ്രസിഡന്റ് എന്ന കുപ്രസിദ്ധിയോടെ ഡൊണാള്‍ഡ് ട്രംപിന് പടിയിറങ്ങാം. 270 ഇലക്ട്രല്‍ വോട്ട് വേണ്ടിടത്ത് 214 വോട്ടു മാത്രമാണ് ട്രംപിന് നേടാനായത്.
20 ഇലക്ടറല്‍ വോട്ടുള്ള പെന്‍സില്‍വാനിയ പിടിച്ചതോടെയാണ് ബൈഡന്റെ വിജയം ഉറപ്പായത്. ബൈഡനു കിട്ടയ ഇലക്ട്രല്‍ വോട്ടുകളുടെ കാര്യത്തില്‍ പല മാദ്ധ്യമങ്ങളും പലതാണ് പറയുന്നത്.
അമേരിക്കന്‍ മാദ്ധ്യമമായ സി.എന്‍.എന്‍ പറയുന്നത് ബൈഡന് 273 വോട്ടാണ് കിട്ടിയതെന്നാണ്. എന്നാല്‍, വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ബൈഡന് 290 വോട്ട് കിട്ടിയെന്നു റിപ്പോര്‍ട്ടു ചെയ്യുന്നു.
വരുന്ന ജനുവരി 20നാണ് ബൈഡന്റെ സ്ഥാനാരോഹണം. വൈറ്റ് ഹൗസിലേക്കെത്തുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയിരിക്കും ബൈഡന്‍. അദ്ദേഹത്തിന് 78 വയസ്സുണ്ട്. വൈസ് പ്രസിഡന്റ് കമലയ്ക്ക് 56 വയസ്സാണ്.
ബറാക്ക് ഒബാമയുടെ കീഴില്‍ 2009 മുതല്‍ 2017 വരെ അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. അതിനര്‍ത്ഥം നാളെ കമലാ ഹാരിസിനു മുന്നിലും അത്തരമൊരു സാദ്ധ്യത തുറന്നു കിടപ്പുണ്ടെന്നു കൂടിയാണ്.
നോര്‍ത്ത് കരോലിന, അലാസ്‌ക സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുന്നുണ്ട്. പക്ഷേ, ആ രണ്ടു സ്‌റ്റേറ്റും കിട്ടിയാലും ട്രംപിന് ഇനി 270 തികയ്ക്കാനാവില്ല. ഈ രണ്ട് സംസ്ഥാനങ്ങളില്‍ വിജയിച്ചാലും ട്രംപിന് 232 ഇലക്ട്രല്‍ വോട്ടായിരിക്കും കിട്ടുക.
അമേരിക്ക വിജയാഘോഷത്തിലാണ്. ഡൊണാള്‍ഡ് ട്രംപ് തോറ്റിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഏക വ്യക്തി അദ്ദേഹം മാത്രമായിരിക്കും!
COMMENTS