തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി കാസര്‍കോട്ട് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28 ബുധനാഴ്ച പ്രവര്‍ത്...
തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി കാസര്‍കോട്ട് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28 ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായിആശുപത്രിയില്‍ 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം നടക്കുന്നു.
തത്കാലം കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുമെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഇതു സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം.
ചികിത്സയ്ക്കായി കര്‍ണാടകത്തിലെ മംഗലപുരത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഈ ആശുപത്രി സഹായകമാവും. കോവിഡ് പ്രാരംഭ ഘട്ടത്തില്‍ കാസര്‍കോട്ടുനിന്ന് ആരും അതിര്‍ത്തി കടക്കാതെ കര്‍ണാടകം റോഡുകള്‍ മണ്ണിട്ടു നികത്തിയിരുന്നു.
കാസര്‍കോട് ജില്ലയിലെ തെക്കില്‍ വില്ലേജിലാണ് 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിര്‍മ്മിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് ഈ ആശുപത്രി സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് ടാറ്റ കൈമാറുകയായിരുന്നു. വിപുലമായ ചികിത്സാ സന്നാഹങ്ങളുള്ളതാണ് ആശുപത്രി.
Keywords: Kasargod, Covid Hospital, TATA, Thekkil Village
COMMENTS