ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിന്് തകര്‍ത്ത് ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സ് വിജയം ആഘോഷിച്ചു. 12 ഓവറില്‍ അഞ്ചു വിക്കറ്...
ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിന്് തകര്‍ത്ത് ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സ് വിജയം ആഘോഷിച്ചു.
12 ഓവറില്‍ അഞ്ചു വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ റിയാന്‍ പരാഗ് - രാഹുല്‍ തെവാത്തിയ കൂട്ടുകെട്ട് 85 റണ്‍സെടുത്ത് വിജയത്തിലെത്തിക്കുകയായിരുന്നു.
28 പന്തില്‍ രണ്ടു സിക്സും നാലു ഫോറും ഉള്‍പ്പെടെ രാഹുല്‍ തെവാത്തിയ 45 റണ്‍സും 26 പന്തില്‍ രണ്ടു സിക്സും രണ്ടു ഫോറുമായി റിയാന്‍ പരാഗ് 42 റണ്‍സുമെടുത്തു പുറത്താകാതെ നിന്നു വിജയം ഉറപ്പിക്കുകയായിരുന്നു.
ഹൈദരാബാദ് 159 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഹൈദരാബാദ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു വിജയം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് റിയാന്‍ പരാഗ് - രാഹുല്‍ തെവാത്തിയ സഖ്യം കളി തന്നെ മാറ്റിമറിച്ചത്.
#Tewatia #RiyanParag #RahulTewatia #RajasthanRoyals #RRvsSRH if anyone miss last winning dance.. Then this is for you guys 😍😍😍😍✨✨✨✨✨ pic.twitter.com/2AzyQPVgqz
— Haroldgirl.5.10 (@ManasviPednekar) October 11, 2020
ആദ്യ 4.1 ഓവറില്‍ ബെന്‍ സ്റ്റോക്സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്ലര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ നിലംപൊത്തിയതോടെ രാജസ്ഥാന് പരാജയം മണത്തു. സ്മിത്ത് റണ്ണൗട്ടായിരുന്നു. സ്റ്റോക്സിനെയും ബട്ട്ലറെയും ഖലീല്‍ അഹമ്മദ് മടക്കി.
തുടര്‍ന്നെത്തിയ സഞ്ജു സാംസണ് - റോബിന് ഉത്തപ്പ സഖ്യം സ്കോര്‍ 63 ല്‍ എത്തിച്ചു. 15 പന്തില്‍് സിക്സും ഫോറുമടക്കം 18 റണ്‍സെടുത്ത ഉത്തപ്പയെ റാഷിദ് ഖാന് വീഴ്ത്തി. 25 പന്തില്‍ നിന്ന് മൂന്നു ഫോറുമായി 26 റണ്‍സെടുത്ത സഞ്ജുവിനെയും റാഷിദ് ഖാന് മടക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു.
48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടു പടുത്തുയര്‍ത്തി.
മനീഷ് പാണ്ഡെ 44 പന്തില്‍ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 54 റണ്‍സെടുത്ത് പുറത്തായി. 38 പന്തില്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ രണ്ടു സിക്സും മൂന്നു ഫോറും ഉള്‍പ്പെടെ 48 റണ്‍സെടുക്കുകയായിരുന്നു.
Summary: Rajasthan Royals beat Sunrisers Hyderabad by five wickets to win the IPL. Ryan Parag and Rahul Thewatia put on 85 to claim the victory.
Keywords: Rajasthan Royals, Sunrisers Hyderabad, Wickets, IPL, Ryan Parag, Rahul Thewatia, Victory, Sanju Samson
COMMENTS