ബംഗളൂരു: യുവാവ് ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരു നഗരത്തില്‍ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ മൂന്നു പേര്...
ബംഗളൂരു: യുവാവ് ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരു നഗരത്തില്‍ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 60 പൊലീസുകാര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്കു പരിക്കുണ്ട്. 110 പേരെ പൊലീസ് അറസ്റ്റുചെയ്തു.
കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവായ നവീനാണ് ഫേസ്ബുക്കില്‍ വിദ്വേഷ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. എം എല്‍ എയുടെ വീടും പ്രതിഷേധക്കാര്‍ ആക്രമിച്ചു.
ഡി ജെ ഹള്ളി, കെ ജി ഹള്ളി മേഖലകളിലാണ് അക്രമം പടരുന്നത്. എം എല്‍ എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് രാത്രിയില്‍ കല്ലേറുണ്ടായി. വീടിനു സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും അക്രമികള്‍ കത്തിച്ചു. തടയാനെത്തിയ പൊലീസിനു നേരേയും ആക്രമണമുണ്ടായി. നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി.
ഭാരതിനഗര്‍, കാവല്‍ബൈരസന്ദ്ര, താനറി റോഡ് എന്നിവിടങ്ങളിലായി നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
സംഘര്‍ഷം രൂക്ഷമായതോടെ ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുകയാണ്.
വിദ്വേഷപരാമര്‍ശം സാമൂഹ്യ മാദ്ധ്യമത്തിലൂടെ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
അക്രമം രൂക്ഷമായതിനെ തുടര്‍ന്നു കൂടുതല്‍ പൊലീസിനെ അക്രമം നിയന്ത്രിക്കാനായി വിന്യസിച്ചിട്ടുണ്ട്.
COMMENTS