തിരുവനന്തപുരം: ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി ആയിരിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ...
തിരുവനന്തപുരം: ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി ആയിരിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനു സംവിധാനമൊരുക്കാനാണ് ഈ തീരുമാനം.
നീതി സ്റ്റോറുകള്‍, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ ആശുപത്രികള്‍, നീതി ലാബുകള്‍, നീതി മെഡിക്കല്‍സ്, ഭക്ഷ്യസംസ്‌കരണ സര്‍വീസുകള്‍ എന്നിവയ്ക്ക് ഈ അവധി ബാധകമായിരിക്കില്ല. അവധി സംബന്ധിച്ച് വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.
കേരളത്തില്‍ ബാങ്കുകള്‍ക്കും ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ രണ്ടും നാലും അവധിയാണ്. ഇനിമുതല്‍ എല്ലാ ശനിയും അവധി ആയിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ജോലി സമയത്ത് സാമൂഹിക അകലം പാലിക്കുന്നതും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതും ബാങ്ക് മേധാവി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനം സംഭവിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 532 പേര്‍ക്ക് ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചക്കുകയും ചെയ്തു.
ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചു കൂടിയാണ് അവധി തീരുമാനം.
Keywords: Holiday, Saturday, Co Operative Banks, Banks
COMMENTS