തിരുവനന്തപുരം: പിഎസ്സി ബുള്ളറ്റിനില്‍ വന്ന തബ് ലീഗ് മതസമ്മേളനത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പിഎസ്സി. രാജ്...
തിരുവനന്തപുരം: പിഎസ്സി ബുള്ളറ്റിനില്‍ വന്ന തബ് ലീഗ് മതസമ്മേളനത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പിഎസ്സി. രാജ്യത്തെ നിരവധി പൗരന്മാര്ക്ക് കോവിഡ് ബാധിക്കുവാന്‍ കാരണമായ തബ് ലീഗ് മതസമ്മേളനം നടന്നത് നിസാമുദീനില്‍ (ന്യൂഡല്‍ഹി) എന്നാണ് പി.എസ്സി ബുള്ളറ്റിന്റെ സമകാലികം പംക്തിയില്‍ ഉള്‍പ്പെടുത്തിയത്.
ഇത് വിവാദമാവുകയും ഇതിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് പിഎസ് സി ഖേദം പ്രകടിപ്പിക്കുകയും പരാമര്‍ശം നീക്കം ചെയ്യുകയും ചെയ്തത്.
പംക്തിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നും ഇത് ഗുരുതരമായ പിഴവാണെന്നും പിഎസ്സി വ്യക്തമാക്കി. ഈ വിവാദ പരാമര്‍ശം പംക്തിയില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണക്കാരായ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ പ്രസിദ്ധീകരണ ചുമതലയില്‍ നിന്നും ഒഴിവാക്കുമെന്നും അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പി.എസ്സി അറിയിച്ചു.
Keywords: Kerala PSC, Thab - league, Delhi
COMMENTS