സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മലപ്പുറത്ത് രണ്ടു സ്ത്രീകള്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 24 ആയി.
സംസ്ഥാനത്ത് 12470 പേര്‍ നിരീക്ഷണത്തിലാണ്. 1639 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അവലോകനയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇതേസമയം, രാജ്യത്താകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 114 ആയിട്ടുണ്ട്.
വൈറസ് ബാധ തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ നിമിത്തം കേരളത്തിലെ മിക്ക മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണ്. പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളെല്ലാം കടുത്ത നഷ്ടത്തിലായിരിക്കുകയാണ്. വ്യാപാര, വിനോദസഞ്ചാര മേഖലകള്‍ നിര്‍ജീവമാണ്. ദൈനംദിന ജീവിതത്തെ പോലും പ്രതിസന്ധി ബാധിച്ചു, മുഖ്യമന്ത്രി പറഞ്ഞു.
ഇതേസമയം, കോവിഡ് 19 രോഗബാധ പടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും പൊതുഗതാഗത സംവിധാനം കുറയ്ക്കാനും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ചു.
സ്വിമ്മിങ് പൂളുകള്‍, മാളുകള്‍ തുടങ്ങിയവയും അടച്ചിടണം. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ജീവനക്കാര്‍ക്ക് കമ്പനികള്‍ ഒരുക്കണം. ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം മാര്‍ച്ച് 31 വരെ ആളുകള്‍ ഇടപഴകാന്‍.
ഗള്‍ഫില്‍ നിന്ന് എത്തുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. യൂറോപ്പില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി. ബുധനാഴ്ച മുതല്‍ യൂറോപ്പിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
കൊറോണ വ്യാപനത്തില്‍ ഇനിയുള്ള സമയം വളരെ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്കുന്നു.
Keywords: Covid 19, coronavirus, Kerala, Health Ministry
COMMENTS