ന്യൂഡല്‍ഹി: ലോക്സഭയില്‍ രമ്യ ഹരിദാസ് എം.പിയും ബി.ജെ.പി എം.പിമാരും തമ്മില്‍ വീണ്ടും കയ്യാങ്കളിയും ബഹളവും. ഡല്‍ഹി കലാപമടക്കമുള്ള കാര്യങ്ങള...
ന്യൂഡല്‍ഹി: ലോക്സഭയില്‍ രമ്യ ഹരിദാസ് എം.പിയും ബി.ജെ.പി എം.പിമാരും തമ്മില്‍ വീണ്ടും കയ്യാങ്കളിയും ബഹളവും. ഡല്‍ഹി കലാപമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ഭരണപക്ഷം അവരെ തടയാനെത്തുകയും ബഹളവും കയ്യാങ്കളിയുമുണ്ടാകുകയായിരുന്നു.
ഇതിനിടെ രമ്യ ഹരിദാസും ബി.ജെ.പി എം.പിമാരും തമ്മില്‍ കയ്യാങ്കളി ഉണ്ടാവുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇവര്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയാണെന്നും ഡല്‍ഹി കലാപം ഹോളി ആഘോഷങ്ങള്‍ കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്ന് അറിയിക്കുകയുമായിരുന്നു.
ബി.ജെ.പി എം.പി ജസ്കൗര് മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കയ്യേറ്റം ചെയ്തതായി രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.
Keywords: Loksabha, Remya Haridas M.P, B.J.P, Speaker

COMMENTS