ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഒരാഴ്ചയ്ക്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളില്‍ അധികൃതര്‍ ഈ വിഷയത്തില്‍ പുന:പരിശോധന നടത്തണമെന്നാണ് കോടതി വിധിച്ചത്.
ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ നല്‍കിയിരുന്ന ഹര്‍ജികളിലാണ് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞത്. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷമാണ് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്.
സുപ്രീംകോടതിയുടെ ഈ വിധി ബി.ജെ.പി സര്‍ക്കാരിനേറ്റ കനത്തൊരു അടിയാണ്. ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി തുടര്‍ച്ചയായ ഇന്റര്‍നെറ്റ് വിച്ഛേദനമടക്കമുള്ള കാര്യങ്ങള്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.
പൗരന്റെ അവകാശങ്ങള്‍ ഉറപ്പിക്കാനാണ് കോടതികള്‍ ഉള്ളതെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും ഇതിനു പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Keywords: Jammu Kasmir, Supreme court, B.J.P government, Review

COMMENTS