ന്യൂഡൽഹി : മുൻ വിദേശകാര്യ മന്ത്രിയും ഡൽഹി മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെൻററി പാർട്ടി അംഗവുമായ സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരു...
ന്യൂഡൽഹി : മുൻ വിദേശകാര്യ മന്ത്രിയും ഡൽഹി മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെൻററി പാർട്ടി അംഗവുമായ സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു.
പലവിധ അസുഖങ്ങൾ അലട്ടിയിരുന്ന സുഷമ വൃക്കമാറ്റിവെക്കൽ ഉൾപ്പെടെയുള്ള ചികിത്സകൾക്കു നേരത്തെ വിധേയയായിരുന്നു. ഇപ്പോൾ മരണകാരണമായത് ഹൃദയാഘാതമാണ്. നെഞ്ചുവേദനയെ തുടർന്ന് സുഷമയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇത്തവണ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.
ഹരിയാനയിലെ അംബാല കണ്ടോൺമെന്റിലാണ് സുഷമയുടെ ജനനം. സോഷ്യലിസ്റ്റ് മുൻ നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് ഭർത്താവ്. ബാംസുരി ഏകമകൾ. സ്വരാജ് കൗശലും സുഷമയും ഒരേസമയം രാജ്യസഭാംഗങ്ങൾ ആയിരുന്നിട്ടുണ്ട്. ബിജെപിയുടെ ദേശീയ വക്താവ് പദവിയിലെത്തിയ സുഷമ ഏതൊരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയിലും ആ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയാണ്.
Keywords: Sushma Swaraj, BJP, Foreign minister

എബി വാജ്പേയി മന്ത്രിസഭയിൽ വാർത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്നു സുഷമ. നരേന്ദ്രമോഡിയുടെ ഒന്നാം മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും തിളക്കമുള്ള പ്രകടനം കാഴ്ചവച്ച മന്ത്രിയും സുഷമയായിരുന്നു. അന്നു സങ്കീർണമായ പല ദൗത്യങ്ങൾക്കും അവർ നേരിട്ട് നേതൃത്വം നൽകി. ലോകത്തിൻറെ ഏതു കോണിൽ ഒരു ഇന്ത്യക്കാരൻ കുടുങ്ങിയാലും അവിടെയെല്ലാം സഹായഹസ്തവുമായി ഗവൺമെൻറ് ഉണ്ടാകും എന്നു പറഞ്ഞ സുഷമ അത് അക്ഷരം പ്രതി പാലിച്ചു.A glorious chapter in Indian politics comes to an end. India grieves the demise of a remarkable leader who devoted her life to public service and bettering lives of the poor. Sushma Swaraj Ji was one of her kind, who was a source of inspiration for crores of people.— Narendra Modi (@narendramodi) August 6, 2019

COMMENTS