തിരുവനന്തപുരം: പൊലീസുകാരെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.എഫ്.ഐ നേതാവ് പൊലീസില്‍ കീഴടങ്ങി. കേസിലെ മുഖ്യപ്രതിയും എസ്.എഫ്.ഐ നേതാവുമാ...
തിരുവനന്തപുരം: പൊലീസുകാരെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.എഫ്.ഐ നേതാവ് പൊലീസില്‍ കീഴടങ്ങി. കേസിലെ മുഖ്യപ്രതിയും എസ്.എഫ്.ഐ നേതാവുമായ നസീമാണ് കീഴടങ്ങിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ മന്ത്രിമാരായ എ.കെ ബാലനും കെ.ടിജലീലും പങ്കെടുത്ത പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു.
നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ പൊലീസുകാരന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ഇയാള്‍ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. അതേതുടര്‍ന്നാണ് കീഴടങ്ങല്‍. ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ട്രാഫിക് നിയമലംഘനം നടത്തിയത് ചോദ്യംചെയ്ത പൊലീസുകാരെ ആറുപേരടങ്ങുന്ന എസ്.എഫ്.ഐ സംഘം ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ നാലുപേര്‍ സംഭവം വിവാദമായതോടെ കീഴടങ്ങിയിരുന്നു.
Keywords: S.F.I leader, Police, Surrendered, Today

COMMENTS