ന്യൂഡല്‍ഹി: മേഘാലയിലെ അമ്പതി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷിറ അമ്പതി വിദാന്‍സഭ സീറ്റില്‍ വിജയിച്...
ന്യൂഡല്‍ഹി: മേഘാലയിലെ അമ്പതി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷിറ അമ്പതി വിദാന്‍സഭ സീറ്റില്‍ വിജയിച്ചു. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ മകളാണ് മിയാനി ഡി ഷിറ. അറുപതംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷിയെങ്കിലും ബി.ജെ.പി സഖ്യമാണ് ഇവിടെ ഭരിക്കുന്നത്.
രാജ്യം വളരെ പ്രതീക്ഷയോടുകൂടി നോക്കുന്ന ഉത്തര്‍പ്രദേശിലെ ലോക്സഭാ മണ്ഡലമായ കൈറാനയിലെ വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ത്ഥി ആര്.എല്‍.ഡിയിലെ തബ്സും ഹസന് ബീഗം നാലായിരത്തിലധികം വോട്ടുകള്‍ക്ക് ഇവിടെ ലീഡു ചെയ്യുകയാണ്.
യു.പിയിലെ നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി മുന്നിട്ടു നില്‍ക്കുകയാണ്.
എന്നാല്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലും ഭണ്ഡാരഗോണ്ടിയയിലും ബി.ജെ.പിയാണ് മുന്നില്‍. കര്‍ണ്ണാടകത്തിലെ ആര്.ആര് നഗറില്‍ കോണ്‍ഗ്രസ് മുന്നിലും ജെ.ഡി.എസ് മൂന്നാം സ്ഥാനത്തുമാണ്. പഞ്ചാബിലെ ഷാകോട്ടില്‍ കോണ്‍ഗ്രസ്സാണ് മുന്നേറുന്നത്.
പശ്ചിമ ബംഗാളിലെ മഹേഷ്തലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ജാര്‍ഖണ്ഡിലെ സിലിയില്‍ എ.ജെ.എസ്.യുവും ലീഡ് ചെയ്യുന്നു.

COMMENTS