ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ സുപ്രീംകോടതി അടുത്ത മാസം ഏഴ് വരെ...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ സുപ്രീംകോടതി അടുത്ത മാസം ഏഴ് വരെ സ്റ്റേ ചെയ്തു.
കേസിന്റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്.
എന്നാല്‍ കേസിന്റെ നീതിയുക്തമായ വിചാരണ ഉറപ്പിക്കാന്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ സഞ്ജീവ് റാമും ഹര്‍ജി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്താണ് സഞ്ജിറാം സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ നിരപരാധിയാണെന്നാണ് സഞ്ജിറാമിന്റെ വാദം. കേസ് സി.ബി.ഐക്ക് വിടണമെന്നും പ്രതികള്‍ ആവശ്യപ്പെടുന്നു.
അതിനിടെ കുറ്റപത്രം നല്‍കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ തടഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
COMMENTS