കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്ത...
കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ഇവിടുത്തെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹാരിസണ്‍ മലയാളം നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നും ഹൈക്കോടതിയുടെ വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
വന്‍കിട കൈയ്യേറ്റക്കാരുടെ കൈവശമുള്ള റവന്യൂ ഭൂമി തിരിച്ചു പിടിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടും
ഹൈക്കോടതി ഇന്ന് റദ്ദാക്കിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരാനുള്ള ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റേയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റേയും ഹര്‍ജികളും ഹൈക്കോടതി തള്ളി.
സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടികളെ ഗുരുതരമായി ബാധിക്കുന്ന വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് വിവരം.
COMMENTS