ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ചെന്നൈ രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായ...
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ചെന്നൈ രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2017 ലും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കാഞ്ചി കാമകോടി പീഠത്തിലെ അറുപത്തിയൊമ്പതാമത്തെ സ്ഥാനപതിയാണ് ജയേന്ദ്ര സരസ്വതി.
കാഞ്ചിപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ മാനേജരായിരുന്ന ശങ്കരരാമന്‍ കൊല്ലപ്പെട്ട കേസില്‍ ജയേന്ദ്ര സരസ്വതി പ്രതിയായിരുന്നു. 2004 സെപ്റ്റംബര്‍ മൂന്നിനാണ് മഠത്തിനുള്ളിലെ കെട്ടിടത്തില്‍ ശങ്കരരാമനെ കൊല്ലപ്പെട്ട നില കണ്ടെത്തിയത്. കോടതി പിന്നീട് ജയേന്ദ്ര സരസ്വതിയെ വെറുതെ വിട്ടു.
ആര്‍.എസ്.എസ്.എസ്സുമായി അടുത്ത ബന്ധമുള്ള സ്വാമിയായിരുന്നു ജയേന്ദ്ര സരസ്വതി.
COMMENTS