കൊല്ലം: വേദിയില്‍ കുഴഞ്ഞുവീണു മരിച്ച കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. 89കാരനായ വാസുദേവന്‍ നായര്‍, കൊ...
കൊല്ലം: വേദിയില്‍ കുഴഞ്ഞുവീണു മരിച്ച കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. 89കാരനായ വാസുദേവന്‍ നായര്‍, കൊല്ലം അഞ്ചല്‍ അഗസ്ത്യകോട് മഹാദേവക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് രാത്രി പത്തരയോടെ കുഴഞ്ഞുവീണത്.
അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മടവൂരിന് ഇഷ്ടപ്പെട്ട കത്തി വേഷത്തില്‍ പുറപ്പാട് കഴിഞ്ഞ് തിരശ്ശീക്കു പിന്നില്‍ ചടങ്ങുള്‍ക്കിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.
രാവണവിജയത്തിലെ രാവണ വേഷമായിരുന്നു അദ്ദേഹം കെട്ടിയത്. അതു പൂര്‍ത്തിയാക്കാനാവാതെയായിരുന്നു മടക്കം.
മടവൂര്‍ വാസുദേവന്‍ നായര്‍ രാവണ വേഷത്തില്‍. ഫയല്‍ ചിത്രം
പച്ച, കത്തി, മിനുക്ക്, താടി തുടങ്ങിയ കഥകളിയിലെ എല്ലാതരം വേഷങ്ങളും ഇണങ്ങുന്ന ചുരുക്കം നടന്മാരില്‍ ഒരാളായിരുന്നു. കേരള കലാമണ്ഡലത്തില്‍ പത്തുവര്‍ഷത്തോളം കഥകളി അധ്യാപകനായിരുന്നു.
1929ല്‍ മടവൂര്‍ കാരോട്ട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണി അമ്മയുടെയും ഏഴു മക്കളില്‍ മൂന്നാമനായാണ് ജനിച്ചത്. പന്ത്രണ്ടാം വയസ്സില്‍ മടവൂര്‍ പരമേശ്വരന്‍ പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു.
സാവിത്രി അമ്മയാണ് ഭാര്യ. പ്രമുഖ ഭരതനാട്യം നര്‍ത്തകിയും അടയാര്‍ കലാക്ഷേത്രം അധ്യാപികയുമായ ഗംഗാ തമ്പി മകളാണ്. മധു, മിനി ബാബു എന്നിവരാണ് മറ്റുമക്കള്‍.
Keywords: Madavoor Vasudevan Nair, Kadhakali, Ganga Thampi, Madavoor
COMMENTS