പത്തനംതിട്ട: തിരുവല്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്നു പൊലീസ്. മീന്തലക്കര തെങ്ങനാംകുന്നത്ത് അജ...
പത്തനംതിട്ട: തിരുവല്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്നു പൊലീസ്. മീന്തലക്കര തെങ്ങനാംകുന്നത്ത് അജിയുടെ മകള്‍ അഭിരാമിയാണ് മരിച്ചത്. തിരുവല്ല നിക്കോള്‍സണ്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അഭിരാമി.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു മരിച്ചെന്നായിരുന്നു പ്രഥമിക നിഗമനം.
Keywords: Suicide, student, police, Kerala
COMMENTS