തിരുവനന്തപുരം: കേരളത്തില്‍ അടുത്ത് 36 മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ ...
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത് 36 മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനെയും വിലക്കിയിട്ടുണ്ട്.
കനത്ത നാശം വിതച്ച ശേഷം ഓഖി കൊടുങ്കാറ്റ് കേരള തീരത്തു നിന്ന് 100 കിലോമീറ്റര്‍ ഉള്ളിലേക്കു മാറിയിട്ടുണ്ട്. കേരളത്തില്‍ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല, അടുത്ത 24 മണിക്കൂറേക്ക് കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
തെക്കന്‍ കേരളത്തില്‍ ഓഖി കൊടുങ്കാറ്റും ശക്തമായ മഴയും കനത്ത നാശം വിതക്കുന്നതിനിടെ ആലപ്പുഴയിലും കൊച്ചിയിലും രൂക്ഷമായ കടലാക്രമണം.
കാപ്പാടും കൊയിലാണ്ടിയിലും താനൂരും കടല്‍ ഉള്‍വലിഞ്ഞത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കോഴിക്കോട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടുങ്ങല്ലൂരും ശക്തമായ കടലാക്രമണമുണ്ട്.
കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ഇരുന്നൂറോളം പേരെക്കുറിച്ച് വിവരമില്ല. താനൂരില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെയും കാണാതായിട്ടുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Keywords: Cyclone, Okhi, Kerla, disaster

COMMENTS