മുംബയ്: താമസിക്കാന്‍ ഇടമില്ലാതെ കമല്‍ഹാന്റെ മുന്‍ഭാര്യ സരിക. ശ്രുതിഹാസന്റെയും അക്ഷരഹാസന്റെയും അമ്മയാണ് മുന്‍ നടി കൂടിയായ സരിക. സരിക അമ്...
മുംബയ്: താമസിക്കാന്‍ ഇടമില്ലാതെ കമല്‍ഹാന്റെ മുന്‍ഭാര്യ സരിക. ശ്രുതിഹാസന്റെയും അക്ഷരഹാസന്റെയും അമ്മയാണ് മുന്‍ നടി കൂടിയായ സരിക.
സരിക അമ്മ കമല്‍ ഠാക്കൂറിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ നവംബറില്‍ അമ്മ മരിച്ചു. താമസിച്ചുവന്നിരുന്ന ഫ്ളാറ്റ് ഉള്‍പ്പെടെയുള്ള സ്വത്ത് കുടുംബ സുഹൃത്തായ ഡോ. വിക്രം ഠാക്കൂറിനാണ് അമ്മ എഴുതിവച്ചത്.
സരികയുടെ അവസ്ഥയറിഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന് സഹായിച്ചുവെന്നാണ് വിവരം. ആമിറിന്റെ സഹോദരിയുടെ സുഹൃത്താണ് സരിക. സഹോദരിയാണ് ആമിറിനോട് സരികയുടെ സ്ഥിതി അറിയിച്ചത്. താമസിക്കാന്‍ സ്ഥലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സരികയ്ക്കായി ആമിര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
കമലിന്റെ രണ്ടാം ഭാര്യയായിരുന്നു സരിക.2004ലാണ് ഇവര്‍ വേര്‍പിരിഞ്ഞത്. അതിനുശേഷം നടി ഗൗതമിക്കൊപ്പമാണ് കമല്‍ താമസിച്ചിരുന്നത്. പിന്നീട് ഗൗതമിയും കമലിനെ ഉപേക്ഷിച്ചു.
മൂത്തമകള്‍ ശ്രുതി ഹാസന് മുംബയിലാണ് താമസിക്കുന്നത്. രണ്ടാമത്തെയാണ് അക്ഷര ഹാസന് കമലിനൊപ്പം ചെന്നൈയിലാണ്.
Keywords: Kamal Haasan, Sarika, Aamir Khan, Movie

COMMENTS