തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിയിലേക്കുള്ള യാത്രയില്‍ നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്മാറിയതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തെ ഇളക്കിമാറിക്കാന്‍ വന്ന അമിത് ഷായ്ക്ക് ഒരു ദിവസം കൊണ്ടുതന്നെ കാറ്റുപോയി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ ഇവിടെ വര്‍ഗ്ഗീയത ഇളക്കിവിടാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
Tags: RameshChennithala, BJP, Congress, Kerala, Politics

COMMENTS