കൊച്ചി: ദിലീപ് നായകനാവുന്ന രാമലീല എന്ന ചിത്രം റിലീസ് ചെയ്യുന്ന ദിവസം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ കളക്ടീവ് കൊച്ചിയില്‍ പ്രത...
കൊച്ചി: ദിലീപ് നായകനാവുന്ന രാമലീല എന്ന ചിത്രം റിലീസ് ചെയ്യുന്ന ദിവസം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ കളക്ടീവ് കൊച്ചിയില്‍ പ്രതിഷേധ ദിനം ആചരിക്കാനൊരുങ്ങുന്നതായി സൂചന.
അന്ന് സിനിമാ ജോലികള്‍ ഉപേക്ഷിച്ച് എല്ലാവരും കൊച്ചിയിലെത്താന്‍ നേതൃത്വം നിര്‍ദ്ദേശം കൊടുത്തതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സംഘടനയിലെ ചിലര്‍ തന്നെ സമ്മതിച്ചു.
എന്തു തരത്തിലുള്ള പ്രതിഷേധമാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമായിട്ടില്ല. സംഘടനയുടെ തലപ്പത്തുള്ള ആരും ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടുമില്ല. എന്നാല്‍, പ്രതീകാത്മക പ്രതിഷേധ നടപടിയുണ്ടാകുമെന്നു ചില കേന്ദ്രങ്ങള്‍ പറയുന്നു.
ചിത്രം റിലീസ് ചെയ്യുന്നതിനു വലിയ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മറ്റൊരു ചിത്രത്തിനുമില്ലാത്ത തരത്തിലുള്ള തയ്യാറെടുപ്പുകളുമുണ്ട്. ചിത്രം ഏറ്റെടുക്കാന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനിലെ ഒരു വിഭാഗം വലിയ തയ്യാറെടുപ്പ് നടത്തുന്നുണ്ട്.
ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേര്‍ രംഗത്തുവരുന്നുമുണ്ട്. ചിത്രത്തെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഇന്നു രംഗത്തുവന്നിരുന്നു. ദീലീപിന്റെ പേരു പറയാതെ എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ താന്‍ നടനെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ ചിത്രത്തിന്റെ സംവിധായകനെയും അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെയും ഓര്‍ത്ത് ചിത്രത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും മുരളി ഗോപി പറഞ്ഞു.
സംവിധായകനെ ഓര്‍ത്ത് ചിത്രത്തെ പിന്തുണയ്ക്കുകയാണെന്ന് സംവിധായകന്‍ കലവൂര്‍ രവികുമാറും പറഞ്ഞിരുന്നു.
ഇതേസമയം, രാമലീല റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ക്കെല്ലാം പൊലീസ് സംരക്ഷണം നല്കണമെന്ന നിര്‍മാതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നു കാട്ടിയായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്.
ചിത്രം റിലീസ് ചെയ്താല്‍ തീയറ്ററുകള്‍ ആക്രമിക്കപ്പെടുമെന്ന് ഉടമകള്‍ക്കു ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് സംരക്ഷണം തേടി ടോമിച്ചന്‍ കോടതിയിലെത്തിയത്.
സിനിമ പ്രദര്‍ശനത്തിനു തയ്യറായ സമയത്താണ് നായകന്‍ ദിലീപ് അറസ്റ്റിലായത്. ഇതോടെ റിലീസിംഗ് മുടങ്ങി. 14 കോടിയിലധികം രൂപ ചെലവിട്ടു നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കിക്കഴിഞ്ഞു.
ദിലീപ് ചിത്രമെന്ന പേരില്‍ രാമലീലയെ കൈയൊഴിയരുതെന്ന് സംവിധായകനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ നിറയ്ക്കുക എന്നത് പ്രായോഗികമല്ലെന്നു കണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.
Keywords: Dileep, Ramaleela, Movie, Film

ചെങ്ങന്നൂരില്‍ നടന്നത് ശൈശവ വിവാഹം തന്നെ, പൊലീസ് ഒതുക്കാന്‍ ശ്രമിച്ചെന്നും സംശയം
സ്വന്തം ലേഖകന്‍ ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവവിവാഹം നടന്നതായി കളക്ടറേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ അവലോകന യോഗം സ്ഥിരീകരിച്ചു. ഇതോടെ, രക്ഷിതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു വ്യക്തമായി. നടപടിക്കായി പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ

രശ്മി നായരുടെ ഗര്‍ഭത്തിന്റെ ടീസര്‍ നെറ്റില്‍ ഹിറ്റ്
കൊച്ചി: നടിയും കിസ് ഒഫ് ലൗ നേതാവുമായ രശ്മി ആര്‍ നായര്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് പുറത്തിറക്കിയ ടീസര്‍ നെറ്റില്‍ മണിക്കൂറുകള്‍ക്കകം ഹിറ്റായി. നിറവയറില്‍ കൈ ചേര്‍ത്ത് സംഗീതത്തിന്റെ അകമ്പടിയോടെയാണ് രശ്മിയുടെ ടീസര്‍. വീടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. മണിക്കൂറുകള്‍ക്കം പതിനാറായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

കേരളത്തിന്റെ ദുഃഖമാതാവ് ഭവാനി ടീച്ചര്‍ മോര്‍ച്ചറിയില്‍ 'കാത്തുകിടക്കുന്നു', ബന്ധുക്കള്‍ക്ക് ഇനിയെങ്കിലും മനസ്സലിയുമോ...
കല്‍പ്പറ്റ: അറുപത്തിരണ്ടാം വയസ്സില്‍ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി കേരളത്തിന്റെയാകെ അമ്മയായി മാറുകയും പിന്നീട് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചപ്പോള്‍ എല്ലാവരുടെയും വേദനയായി മാറുകയും ചെയ്ത ഭവാനി ടീച്ചര്‍ (75) അന്തരിച്ചു. മൂവാറ്റുപുഴ സ്വദേശിയായ ഭവാനി ടീച്ചര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വയനാട്ടില്‍

ഇതാ കാലുകള്‍ക്ക് ലോകത്തില്‍ ഏറ്റവും നീളം കൂടിയ വനിത
കാലുകള്‍ക്ക് ലോകത്തിലേക്ക് ഏറ്റവും നീളം കൂടിയ വനിത ആരെന്ന ചോദ്യത്തിന് ഉത്തരം എകാതെറിന ലിസിന എന്ന്. റഷ്യയിലെ പെന്‍സില്‍ നിന്നുള്ള മോഡലാണ് എകാതെറിന. കാലുകള്‍ക്ക് നീളം കൂടിയ മോഡലെന്ന ഖ്യാതി നേരത്തേ തന്നെ എകാതെറിനയ്ക്കാണ്. ഇതിനു പുറമേയാണ് ഇപ്പോള്‍ നീളംകൂടിയ വ്യക്തിയെന്ന പെരുമയുംകൈവന്നെരിക്കുന്നത്. എകാതെറീനയുടെ ഇടതു

ഗുര്‍മീതിന്റെ കിടപ്പറയില്‍ നിന്നു സന്യാസിനിമാരുടെ ആശ്രമത്തിലേക്കു രഹസ്യ തുരങ്കം, എകെ 47 തോക്കിന്റെ വെടിയുണ്ട, പടക്ക ഫാക്ടറി... അന്തംവിട്ട് തിരച്ചില്‍ സംഘം
സിര്‍സ: ഗുര്‍മീത് റാം റഹിം സിംഗിന്റെ ആശ്രമത്തില്‍ ആള്‍ ദൈവത്തിന്റെ സ്വകാര്യ കിടപ്പറയില്‍ നിന്ന് സന്യാസിനിമാര്‍ താമസിക്കുന്ന ഇടത്തേയ്ക്ക് രഹസ്യ തുരങ്കം കണ്ടെത്തി. ദേര തലവന്‍ താമസിച്ചിരുന്ന 'ഗുഫ' യില്‍ നിന്നാമണ് 'സാധ്വി നിവാസ്' കെട്ടിടത്തിലേക്ക് തുരങ്കം കണ്ടെത്തിയത്. ഇവിടെനിന്ന് ആരുമറിയാതെ രാത്രിയിലും പകലും പെണ്‍കുട്ടികളെ

റാം റഹീമിന്റെ 1000 കോടിയുടെ സാമ്രാജ്യം പിടിച്ചടക്കാന്‍ മത്സരം തുടരുന്നു, ദത്തുപുത്രിയെ വെട്ടി മകന്‍ ജസ്മീത് മുന്നില്‍
അഭിനന്ദ് ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മിത് റാം റഹീം 20 വര്‍ഷത്തെ ജയിലില്‍ ശിക്ഷ ഏറ്റുവാങ്ങിയതു മുതല്‍, ആയിരം കോടിയിലേറെ ആസ്തിയുള്ള സാമ്രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യം ബാക്കിനില്ക്കുകയാണ്. റാം റഹീമിന്റെ 'ദത്തപുത്രി' മകള്‍ ഹണി പ്രീത് ഇന്‍സാന്‍ ഉള്‍പ്പെടെയുള്ള പല പേരുകളും
COMMENTS