Search

ഗുര്‍മീതിന്റെ കിടപ്പറയില്‍ നിന്നു സന്യാസിനിമാരുടെ ആശ്രമത്തിലേക്കു രഹസ്യ തുരങ്കം, എകെ 47 തോക്കിന്റെ വെടിയുണ്ട, പടക്ക ഫാക്ടറി... അന്തംവിട്ട് തിരച്ചില്‍ സംഘം
സിര്‍സ: ഗുര്‍മീത് റാം റഹിം സിംഗിന്റെ ആശ്രമത്തില്‍ ആള്‍ ദൈവത്തിന്റെ സ്വകാര്യ കിടപ്പറയില്‍ നിന്ന് സന്യാസിനിമാര്‍ താമസിക്കുന്ന ഇടത്തേയ്ക്ക് രഹസ്യ തുരങ്കം കണ്ടെത്തി.

ദേര തലവന്‍ താമസിച്ചിരുന്ന 'ഗുഫ' യില്‍ നിന്നാമണ് 'സാധ്വി നിവാസ്' കെട്ടിടത്തിലേക്ക് തുരങ്കം കണ്ടെത്തിയത്. ഇവിടെനിന്ന് ആരുമറിയാതെ രാത്രിയിലും പകലും പെണ്‍കുട്ടികളെ സന്യായുടെ കിടപ്പറയിലെത്തിക്കാനായിരുന്നു ഈ തുരങ്കമെന്നാണ് കരുതുന്നത്.

ഇതു കൂടാതെ പൂന്തോട്ടത്തിനരികല്‍ മറ്റൊരു തുരങ്കവും കണ്ടെത്തിയിട്ടുണ്ട്. ചളി മൂടി കിടക്കുന്നതിനാല്‍ ഇത് എവിടേക്കാണെന്നു കണ്ടെത്തിയിട്ടില്ല.

രണ്ടു ദിവസമായി ദേരാ ആസ്ഥാനത്തു നടക്കുന്ന തിരച്ചിലിനും ഒഴിപ്പിക്കല്‍ പ്രക്രിയയ്ക്കുമിടയിലാണ് ഇതെല്ലാം കണ്ടെത്തിയിരിക്കുന്നത്.

രണ്ട് ബലാത്സംഗ കേസുകളില്‍ കുറ്റവാളിയായ ഗുര്‍മീത് റാം റഹീം സിംഗിനെ കോടതി 20 വര്‍ഷം തടവിനു ശിക്ഷിച്ചത് ഏതാനും ദിവസം മുന്‍പായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ കലാപമാണ് ഇപ്പോള്‍ ദേര ആസ്ഥാനം തന്നെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിടാന്‍ കാരണമായത്.

ഇതു കൂടാതെ ഒരു വെടിമരുന്നു ശാലയും കണ്ടെത്തിയിട്ടുണ്ട്. ഇത് അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണ്. ഇവിടെ നിന്ന് വെടിമരുന്നു ശേഖരവും പിടികൂടിയിട്ടുണ്ട്. ഈ ഫാക്ടറി മുദ്രവച്ചതായി സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്‌റ പറഞ്ഞു.

എ.കെ. 47 തോക്കിന്റെ വെടിയുണ്ടകളുടെ ഒഴിഞ്ഞ പെട്ടിയും കണ്ടെടുത്തിട്ടുണ്ട്. ഇതിനര്‍ത്ഥം ഇവിടെ എകെ 47 തോക്ക് ഉപയോഗിച്ചിരുന്നുവെന്നാണെന്നും  സതീഷ് മെഹ്‌റ പറഞ്ഞു.


ഒരു ആഡംബര കാര്‍ ഇവിടെനന്നു കണ്ടെടുത്തു. 12 മണിക്കൂര്‍ നീണ്ട തിരച്ചിലാണ് ഇന്നു നടന്നത്. ഒരു മുറിയില്‍ നിരവധി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളും മരുന്നുകളുടെ ശേഖരവും കണ്ടെത്തി. ഹൈക്കോടതി നിയമിച്ച റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജി എ. എസ്. പവാറിന്റെ മേല്‍നോട്ടത്തിലാണ് തിരിച്ചിലും ഒഴിപ്പിക്കലും നടക്കുന്നത്.

ദേര പരിസരത്ത് കര്‍ഫ്യൂ തുടരുന്നു. അംഗീകാരമില്ലാത്ത ഒരു വ്യക്തിയെ പോലും അകത്തു കടക്കാന്‍ അനുവദിക്കുന്നില്ല. സിര്‍സ നഗരത്തിലെ ജനജീവിതം സാധാരണമാണ്.

പൊലീസ് ബസ്സുകളും അര്‍ധസൈനിക വാഹനങ്ങളും ആശ്രമകവാടത്തില്‍ നിരത്തിയിട്ടിരിക്കുകയാണ്. ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ക്വിക് ആക്ഷന്‍ ടീം, അര്‍ദ്ധസൈനികര്‍ തുടങ്ങിയവര്‍ തിരച്ചില്‍ സംഘത്തിന് സുരക്ഷ ഒരുക്കുന്നു. വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും ഫൊറന്‍സിക് വിദഗ്ദ്ധരും തിരച്ചിലില്‍ പങ്കെടുക്കുന്നു.

800 ഏക്കറില്‍ വ്യാപിച്ചുകിടന്ന ദേരയില്‍ പത്തു മേഖലകളായി തിരിച്ചാണ് തിരച്ചില്‍.  ഒരു സോണിന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് തിരച്ചില്‍ നിയന്ത്രിക്കുന്നത്.


In the monastery of Gurmit Ram Rahim Singh, a mysterious tunnel was found from private bedroom of god man to the  'Sadhvi Niwas'.  It is believed that this tunnel was to bring girls to Gurmeet's bedroom in the night and day without knwoing anyone.

Besides, another tunnel is also found near the garden. Since it is covered with a closure, it is not found anywhere.

A luxury car was found here. The 12-hour long search took place today. Several hard disk drives and a collection of medicines have been found in a room.
Curfew continues in the Dera premises.

Keywords:  secret tunnel,   AK 47, guns fire, bedroom , monastery, ashram, Gurmit Ram Rahim Singh,  mysterious tunnel , monks, private bedroom, Sadhvi Niwas, Dera, girl , Satish Mehra, deputy director,  Public Relations Department,  District Sessions Judge, Pawar vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗുര്‍മീതിന്റെ കിടപ്പറയില്‍ നിന്നു സന്യാസിനിമാരുടെ ആശ്രമത്തിലേക്കു രഹസ്യ തുരങ്കം, എകെ 47 തോക്കിന്റെ വെടിയുണ്ട, പടക്ക ഫാക്ടറി... അന്തംവിട്ട് തിരച്ചില്‍ സംഘം