അഭിനന്ദ് ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മിത് റാം റഹീം 20 വര്‍ഷത്തെ ജയിലില്‍ ശിക്ഷ ഏറ്റുവാങ്ങിയതു മുതല്‍, ആയിരം കോടിയിലേറെ ആസ...
അഭിനന്ദ്
ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മിത് റാം റഹീം 20 വര്‍ഷത്തെ ജയിലില്‍ ശിക്ഷ ഏറ്റുവാങ്ങിയതു മുതല്‍, ആയിരം കോടിയിലേറെ ആസ്തിയുള്ള സാമ്രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്.റാം റഹീമിന്റെ 'ദത്തപുത്രി' മകള്‍ ഹണി പ്രീത് ഇന്സാന് ഉള്‍പ്പെടെയുള്ള പല പേരുകളും വന്നുവെങ്കിലും ആരെയും കുടുംബാംഗങ്ങള്‍ അംഗീകരിച്ചില്ല. ഒടുവില്‍ നറുക്കുവീണിരിക്കുന്നത് ദേരയുടെ എക്സിക്യൂട്ടീവ് മാനേജറും റാം റഹീമിന്റെ 33 വയസ്സുള്ള മകനുമായ ജസ്മീത് ഇന്സാനാണ്.
ഗുര്‍മിത് റാം റഹീം, ജസ്മീത് ഇന്സാന്
ഗുര്‍മീത്തിന്റെ അമ്മ നസീബ് കൗറാണ് ജസ്മീതിന്റെ പേരു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹണി പ്രീതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും നസീബ് കൗര്‍ പറയുന്നു. ഓഗസ്റ്റ് 30 ന് സിര്‍സയില്‍ നസീന്റെ പേരു പ്രഖ്യാപിച്ചതില്‍ പിന്നെ നസീബും ഒളിവിലാണ്. ഇക്കാരണത്താല്‍ ജസ്മീതിന്റെ സ്ഥാനാരോഹണം അനിശ്ചിതത്വത്തിലാണ്. ജസ്മീതാകട്ടെ കാനഡയിലുമാണ്.
കുംടുംബാംഗങ്ങള്‍ എല്ലാവരും പിന്തുണച്ചാല്‍ മാത്രമേ ജസ്മീതിനു സ്ഥാനമേല്ക്കാനാവൂ. പൊലീസിനെ പേടിച്ചു കുടുംബാംഗങ്ങള്‍ എല്ലാവരും ഒളിവിലുമാണ്. ജയിയിലുള്ള ബാബയ്ക്കു താത്പര്യം ഹണി പ്രീതിനെയാണെന്നാണ് അറിയുന്നത്. ഇതുകൂടാതെ, 35 കാരനായ ബ്രഹ്മചാരി വിപാസനയും പിന്‍ഗാമിയാവാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ഗുര്‍മിത് റാം റഹീം, ഹണി പ്രീത് ഇന്സാന്
അനന്തരാവകാശിക്കായിരിക്കും റാം റഹീമിന്റെ പരമാവധി 1000 കോടിയിലേറെ വരുന്ന സ്വത്തുക്കളും ആഡംബര കാറുകളും വീടുകളും മറ്റു ആസ്തികളും കിട്ടുക. ഇതാണ് മത്സരം കടുക്കാനും കാരണം.
അടുത്തയാഴ്ചയോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: Dera Sacha Sauda , Gurmit Ram Raheem, prison, Honey Preet Enzan, Jammeet Insan, Nasee Kaur , Preity, Sirsa, Canada, crore , luxury cars, homes , competition
COMMENTS