കല്‍പ്പറ്റ: അറുപത്തിരണ്ടാം വയസ്സില്‍ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി കേരളത്തിന്റെയാകെ അമ്മയായി മാറുകയും പിന്നീട് കുഞ്ഞ് ബക്കറ്റിലെ വ...
കല്‍പ്പറ്റ: അറുപത്തിരണ്ടാം വയസ്സില്‍ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി കേരളത്തിന്റെയാകെ അമ്മയായി മാറുകയും പിന്നീട് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചപ്പോള്‍ എല്ലാവരുടെയും വേദനയായി മാറുകയും ചെയ്ത ഭവാനി ടീച്ചര്‍ (75) അന്തരിച്ചു.
മൂവാറ്റുപുഴ സ്വദേശിയായ ഭവാനി ടീച്ചര്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വയനാട്ടില്‍ കുട്ടികളെ പഠിപ്പിച്ചു സന്തോഷം കണ്ടെത്തിയിരുന്ന ടീച്ചറെ
വയോജന വേദിയാണ് സംരക്ഷിച്ചിരുന്നത്. അടുത്തിടെ തലച്ചോറിനും ഹൃദയത്തിനും രോഗം ബാധിച്ചു കിടപ്പിലായ ടീച്ചറുടെ ചികിത്സാ ചെലവുകളും വയോജന വേദിയാണ് വഹിച്ചിരുന്നത്. അടുത്തിടെയായി പ്രമേഹവും കൂടിയിരുന്നു. ഇതാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായത്.
ടീച്ചറുടെ ദയനീയാവസ്ഥ മൂവാറ്റുപുഴയിലെ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ടീച്ചറുടെ ടെസ്റ്റ് ട്യൂബ് ശിശു കണ്ണന് കേരളത്തിന്റെയാകെ കണ്ണനായിരുന്നു. പക്ഷേ, കുഞ്ഞിനു രണ്ടു വയസ്സുള്ളപ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. ടീച്ചര്‍ പൂറത്തു പോയിരുന്നപ്പോള്‍ വേലക്കാരിയെ ഏല്പിച്ചു പോയ കുഞ്ഞിന്റെ മരണവും ദുരൂഹമായിരുന്നു.
കണ്ണന് ജനിച്ച നാളില്‍ ഭവാനി ടീച്ചര്‍ ആശുപത്രിക്കിടക്കയില്‍
ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. രണ്ടാമത് വിവാഹം കഴിച്ചുവെങ്കിലും കുഞ്ഞുണ്ടാകാതെ വന്നതോടെ ഭവാനി ടീച്ചര്‍ തന്നെ ഇടപെട്ട് ഭര്‍ത്താവിനെ വേറെ വിവാഹം കഴിപ്പിച്ചു. അവര്‍ക്ക് ഗര്‍ഭകാല ശുശ്രൂഷയും നടത്തിയിരുന്നു. കുഞ്ഞു ജനിച്ചതോടെ അവര്‍ക്കു ടീച്ചറെ വേണ്ടാതായി. ഇൗ വേദനയാണ് ടെസ്റ്റ് റ്റിയൂബ് ശിശുവിനു ജന്മം കൊടുക്കാന്‍ ടീച്ചറെ പ്രേരിപ്പിച്ചത്. പക്ഷേ, ആ കുഞ്ഞിന്റെ അകാല വിയോഗം ടീച്ചറെ തീര്‍ത്തും തളര്‍ത്തി.
ഒറ്റപ്പെടലില്‍ നിന്നു മോചനത്തിനായി അധ്യാപനത്തിലേക്ക് തിരിഞ്ഞു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗണിതം പഠിപ്പിച്ചുവരികയായിരുന്നു. ഇതിനിടെയാണ് രോഗം കലശലായത്.
മരണാസന്നയായി ഭവാനി ടീച്ചര്‍ ആശുപത്രിക്കിടക്കയില്‍
Keywords: Bhavani Teacher, Kalpatta, Kannan, Test tube baby
COMMENTS