കൊച്ചി: നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ - ചൊവ്വാഴ്ച - വിധി പറയും. രാവിലെ 10.15ന് കോടതി കേസെടുക്കും. പ്രതിഭാഗവും പ്രോസിക്യൂ...
കൊച്ചി: നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ - ചൊവ്വാഴ്ച - വിധി പറയും. രാവിലെ 10.15ന് കോടതി കേസെടുക്കും.
പ്രതിഭാഗവും പ്രോസിക്യൂഷനും ജാമ്യ ഹർജിയിൽ മണിക്കൂറുകൾ നീണ്ട വാദമാണ് നടത്തിയത്.
വിധി അനുകൂലമായിരിക്കുമെന്നും വീട്ടിൽ ഓണമുണ്ണാമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും ആരാധകരും.
എന്നാൽ, കോടതിക്ക് എല്ലാം ബോധ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കാനിരിക്കെ മറിച്ചൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും അന്വേഷക സംഘവും.
ജാമ്യം നിഷേധിക്കപ്പെട്ടാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെങ്കിലും ഓണം കഴിയണം.
പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ ഒടുവിൽ കൈമാറിയതെന്തെന്ന് അറിയാത്തത് ദിലീപിനെയും അഭിഭാഷകരെയും ഒരു പോലെ നെഞ്ചിടിപ്പ് പകരുന്നു.
ജാമ്യം കിട്ടി പുറത്തു വന്നാൽ തന്റെ ചിത്രമായ രാമലീല ഏതു വിധത്തിലും ഓണം റിലീസായി പുറത്തെത്തിക്കാമെന്നും ദിലീപിന് പ്രതീക്ഷയുണ്ട്. എന്നാൽ, രാമലീല ഓണത്തിന് റിലീസ് ചെയ്യുന്നതിനോട് മറ്റു താരങ്ങൾക്കൊന്നും യോജിപ്പില്ല.

COMMENTS