ചണ്ഡിഗഡ്: ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തിയ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിനെ കോടതി ശിക്ഷിക്കുന്ന ഘട്ടത്തില്‍ ഹര...
ചണ്ഡിഗഡ്: ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തിയ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിനെ കോടതി ശിക്ഷിക്കുന്ന ഘട്ടത്തില്‍ ഹര്യാനയിലുണ്ടായ കലാപം അമര്‍ച്ച ചെയ്യാതെ കൈയും കെട്ടി നോക്കിയിരുന്ന സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിച്ചു.
രാഷ്ട്രീയ ലാഭങ്ങള്‍ക്കായി സര്‍ക്കാര്‍ അക്രമങ്ങള്‍ക്ക് വഴിയൊരുക്കിയെന്നാണ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ വിമര്‍ശം.
സര്‍ക്കാര്‍ അക്രമികള്‍ക്കു കീഴടങ്ങിയോ എന്നും മുഖ്യമന്ത്രിക്ക് കാര്യങ്ങളൊന്നും ബോധ്യമില്ലാതിരിക്കുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഗുര്‍മീത് അനുകൂലികള്‍ ഹരിയാനയിലും പഞ്ചാബിലും നടത്തിയ ആക്രമങ്ങളില്‍ 32 പേര്‍ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍
കലാപത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം നല്കുന്നതിന് ഗുര്‍മീതിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
മുപ്പതില്‍പ്പരം ദേര ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതേസമയം, കോടതിയുടെ രൂക്ഷവിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നു ബിജെപി നേതൃത്വം പറയുന്നു.
COMMENTS