Search

മോക്ഷപ്രാപ്തി കൊടുക്കാമെന്നു പറഞ്ഞ് ഗുർമീത് കിടക്കയിൽ നശിപ്പിച്ചത് നൂറു കണക്കിന് പെൺകുട്ടികളെ, ഞെട്ടിപ്പിക്കുന്ന പീഡനകഥകൾ


അഭിനന്ദ്

ചണ്ഡീഗഢ്: കാമവെറിയനായ സ്വയം പ്രഖ്യാപിത ആൾ ദൈവം ഗുർമീത് സിംഗ് യുവതികളെ തന്റെ കിടപ്പറയിലേക്ക് വിളിച്ചു വരുത്തി അവരുടെ മാനം കവർന്നിരുത് 'മാഫി പിതാജി'
എന്നു പറഞ്ഞു കൊണ്ടായിരുന്നു.

മാഫി പിതാജി എന്നാൽ ഗുരു നിന്നോടു പൊറുത്തു എന്നർത്ഥം. യുവതികളെ ക്രൂരമായ മാനഭംഗത്തിനിരയാക്കുന്നതിനെ അവർക്ക് മോക്ഷപ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നുവെന്നാണ് ഗുർമീത് വിശദീകരിക്കുന്നത്.ഇയാളുടെ ആശ്രമത്തിന്റെ നിലവറയിലാണ് ഗുർമീതിന്റെ താമസം. അവിടെ പ്രവേശനാനുമതി തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രം.. കാവൽ ജോലിയും പെൺകുട്ടികൾക്കാണ്.

മാഫി പിതാജിക്ക് ഭാഗ്യം കിട്ടിയോ എന്നാണ് യുവതികളോട് അന്തേവാസിനികൾ ചോദിക്കുക. ഗുർമീതിന്റെ കിടപ്പറയിലേക്ക് ക്ഷണിക്കപ്പെടുന്നതു പോലും പുണ്യമായി ചിത്രീകരിക്കാൻ യുവതികളെ തന്നെ നിയോഗിച്ചിരിക്കുന്നതും തന്ത്രപൂർവമാണ്.

പുണ്യം കിട്ടുമെന്ന് വിശ്വസിച്ച് ചിലർ നേരിട്ട് ഇയാൾക്ക് ഇരയാകാൻ ചെന്നു കൊടുക്കാറുമുണ്ട്. തന്റെ കടുത്ത അനുയായികളുടെ മക്കളെയും ഭാര്യമാരെയും സഹോദരിമാരെയുമാണ് ഇയാൾ കൂടുതലും മാനഭംഗത്തിനിരയാക്കുന്നത്. ഇവരിൽ ഏതാണ്ട് എല്ലാവരും മാനഭംഗത്തിലൂടെ വിശുദ്ധി നേടിയെന്നു വിശ്വസിക്കുന്നവരാണ് !

ഒരു പെൺകുട്ടിയെ പരമാവധി രണ്ടു ദിവസത്തിൽ കൂടുതൽ നിലവറയിൽ പാർപ്പിക്കാറില്ല. പിന്നെ അടുത്ത ഇരയെ ആസ്വദിക്കുകയാണ് ഇയാളുടെ രീതി.'

വർഷങ്ങൾക്കു മുൻപ് കോടതിക്കു കിട്ടിയ ഊമക്കത്താണ് ഗുർമീതിന്റെ ഭീകരമുഖം പുറത്തു കൊണ്ടുവരാൻ സഹായിച്ചത്. അന്ന് കോടതി ഊമക്കത്തു വച്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന്, 2009-10 കാലത്ത് രണ്ട് യുവതികൾ സി ബി ഐ കോടതിക്കു കൊടുത്ത മൊഴിയാണ് ഭ്രാന്തൻ ആൾ ദൈവത്തിന്റെ കൈയിൽ വിലങ്ങു വീഴ്ത്തിയത്.

യമുനാ നഗർ നിവാസിയായ അന്തേവാസിനിയെ ഗുർമീത് ക്രൂരമായ മാനഭംഗത്തിനിരയാക്കി. ഇവരുടെ സഹോദരൻ ഗുർമീതിന്റെ അനുചരനായിരുന്നു. സഹോദരി മാനഭംഗത്തിനിരയായതറിഞ്ഞ് സഹോദരൻ ഗുർമീതിനെതിരേ തിരിഞ്ഞു. അധികം കഴിയും മുമ്പ് ആ യുവാവിനെ ഗുർമീത് വാടകക്കൊലയാളികളെ കൊണ്ടു കൊല്ലിച്ചു.

സഹോദരന്റെ ജീവനെടുത്ത ഗുർമീതിനെ അഴിക്കകത്താക്കാൻ യുവതി ഉറച്ച തീരുമാനമെടുത്തു രംഗത്തിറങ്ങിയതാണ് ഇന്നത്തെ സ്ഥിതിയിൽ കാര്യങ്ങൾ എത്തിച്ചത്.

പണക്കൊഴുപ്പും ആൾബലവും കൊണ്ട് കോടതിയേയും മറികടക്കാമെന്നു കരുതിയെങ്കിലും ഗുർമീതിനു തെറ്റിപ്പോയി.

ഗുര്‍മീതിനെതിരായ വിധി: കലാപത്തില്‍ 32 മരണം, മുന്നൂറിലേറെ പേര്‍ക്കു പരിക്ക്, റെയില്‍വേ സ്‌റ്റേഷന് തീയിട്ടു

ഗുർമീതിനെതിരായ വിധി പ്രസ്താവം വൈകിക്കാൻ സമ്മർദ്ദം, കലാപകാരികളുടെ ലക്ഷ്യം വിധി മയപ്പെടുത്തൽ

http://www.vyganews.com/2017/08/pressure-to-postpone-verdict-ongurmeet.htmlഗുര്‍മീത് റാം റഹീം സിങ്ങിനെ പിന്തുണച്ച് ബിജെപി നേതാവ് സാക്ഷി മഹാരാജ്, കലാപകാരികള്‍ക്കു പിന്തുണ, കോടതി വിധി ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതിന്

http://www.vyganews.com/2017/08/gurmeet-ram-rahim-sakshi-maharaj.htmlvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മോക്ഷപ്രാപ്തി കൊടുക്കാമെന്നു പറഞ്ഞ് ഗുർമീത് കിടക്കയിൽ നശിപ്പിച്ചത് നൂറു കണക്കിന് പെൺകുട്ടികളെ, ഞെട്ടിപ്പിക്കുന്ന പീഡനകഥകൾ