സുനിയുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം ലഭിക്കാൻ അപേക്ഷിക്കില്ലെന്നും അഡ്വ. ബി.എ ആളൂർ ' അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ വമ...
സുനിയുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം ലഭിക്കാൻ അപേക്ഷിക്കില്ലെന്നും അഡ്വ. ബി.എ ആളൂർ
'
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് മുഖ്യ പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് അങ്കമാലി കോടതിയിൽ എത്തിച്ചപ്പോഴാണ് സുനി ഇങ്ങനെ മാധ്യമങ്ങളോടു വിളിച്ചു പറഞ്ഞത്.
സുനി മാധ്യമങ്ങളോടു സംസാരിക്കാതിരിക്കാനായി കോടതി മുറിക്കു തൊട്ടടുത്ത് വാഹനം എത്തിച്ചാണ് സുനിയെ കോടതിയിൽ കയറ്റിയത്. ഇതിനിടയിലാണ് സുനി വമ്പൻ സ്രാ
വിനെക്കുറിച്ച് സുനി വിളിച്ചു പറഞ്ഞു.
ഇതേസമയം, സുനിയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ ജാമ്യം ലഭിക്കാൻ അപേക്ഷിക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ പറഞ്ഞു.
COMMENTS