തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഇന്നും ഹാജരാവാതിരുന്ന പെണ്‍കുട്ടിയെ പോക്‌സോ കോടതി ശാസിച്ചു. നേരിട്ട...
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഇന്നും ഹാജരാവാതിരുന്ന പെണ്‍കുട്ടിയെ പോക്‌സോ കോടതി ശാസിച്ചു.
നേരിട്ട് ഹാജരായി നുണപരിശോധനയ്ക്കു തയ്യാറാണോ എന്ന് അറിയിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പൊലീസ് അപേക്ഷ നല്കിയിരുന്നു.
യുവതി കോടതിയില്‍ ഹാജരാകാതെ വന്നതോടെ കേസില്‍ ഇനി നുണ പരിശോധന പരിശോധനയില്ലെന്നും കോടകി വ്യക്തമാക്കി.
ഇനിയും കോടതിയില്‍ ഹാജരാകാതിരുന്നാല്‍ കേസ് തന്നെ തള്ളുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ പീഡിപ്പിക്കാന്‍ വന്ന സ്വാമിയുടെ ജനനേന്ദ്രിയം താന്‍ തന്നെ മുറിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി കൊടുത്തത്. കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പിന്നീട് പറഞ്ഞു.
ഇതോടെ മൊഴിയെടുത്ത പൊലീസ് വെട്ടിലായി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്കു വിധേയയാക്കാന്‍ പൊലീസ് കോടതിയുടെ സഹായം തേടിയത്.
കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു, മാഡം ശ്യമാളാ മാധവനാണോ എന്നറിയാന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍
Swami Gangesananda's genital chopping case: The girl is still absent, the court has reprimanded, warns that the case will be rejected
Keywords: Swami Gangesananda, genital chopping case,
girl , court ms reprimand, Petta Police
COMMENTS