കൊച്ചി: കൊച്ചിയില്‍ കാറില്‍ ക്രൂരമായ പീഡനത്തിനിരയായ നടിയെ നുണ പരിശോധനയ്ക്കു വിധേയയാക്കണമെന്നു പറഞ്ഞ നടന്‍ സലിം കുമാറിനെയും ഇതു കേട്ടു മിണ...
കൊച്ചി: കൊച്ചിയില്‍ കാറില്‍ ക്രൂരമായ പീഡനത്തിനിരയായ നടിയെ നുണ പരിശോധനയ്ക്കു വിധേയയാക്കണമെന്നു പറഞ്ഞ നടന്‍ സലിം കുമാറിനെയും ഇതു കേട്ടു മിണ്ടാതിരുന്ന സിനിമയിലെ വനിതാ സംഘടനയായ വിമന്‍ കളക്ടീവ് നുമെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രൂക്ഷമായി വിമര്‍ശിച്ചു.
സലിംകുമാറിന്റെ പ്രസ്താവന ക്രൂരമായിപ്പോയി. സമൂഹത്തിന്റേയും മാദ്ധ്യമങ്ങളുടെയും വിമര്‍ശനം ഭയന്നാണ് സലിംകുമാര്‍ വിവാദ പോസ്റ്റ പിന്‍വലിച്ചത്- ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ സലിം കുമാറിന്റെ ഈ നല്ല വാക്കുകള്‍? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം? വിമന്‍ കളക്ടീവ് ആണോ വിമന്‍ സെലക്ടീവ് ആണോ സംഘടനയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത് കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വാര്‍ത്തകള്‍ അറിയുന്നത്. ഏറ്റവും ദുഃഖം തോന്നിയത് നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണ്.
ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുള്ള ഒരാളും മറക്കില്ല. ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസ്സിലാവൂ. എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..?
പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലിം കുമാര്‍? അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്? നുണപരിശോധനയിലൂടെ ഇനിയും അവള്‍ ആ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.
വൈകിയാണെങ്കിലും താങ്കള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല. സമൂഹത്തിന്റേയും മാദ്ധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്. എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം.
ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം? വിമന്‍ കളക്ടീവ് ആണോ വിമന്‍ സെലക്ടീവ് ആണോ സംഘടന.
ഭാഗ്യലക്ഷ്മിയെ വിമന്‍ കളക്ടീവ് ഒഴിവാക്കിയിരുന്നു. ഇതു കൂടിയാണ് ഭാഗ്യലക്ഷ്മി രൂക്ഷമായി പ്രതികരിക്കാന്‍ കരാണം. ഇടതു പക്ഷത്തിന് അനഭിമതയായതാണ് ഭാഗ്യലക്ഷ്മി ഒഴിവാക്കപ്പെടാന്‍ കാരണമെന്ന് ശ്രുതിയുണ്ടായിരുന്നു.

COMMENTS